General News

സഹറാന്‍പൂരില്‍ രാഹൂല്‍ എത്തുന്നു, അനുവാദമില്ലെന്ന് യുപി പോലീസ്

Sat, May 27, 2017

Arabianewspaper 308
സഹറാന്‍പൂരില്‍ രാഹൂല്‍ എത്തുന്നു, അനുവാദമില്ലെന്ന് യുപി പോലീസ്

സാമുദായിക കലാപത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന യുപിയിലെ സഹരാന്‍പൂരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തുന്നു. അതേസമയം, രാഹുലിന് ഇവിടം സന്ദര്‍ശിക്കാന്‍ യുപി പോലീസ് അനുമതി നല്‍കിയിട്ടില്ല.


ദലിത്-ഠാക്കൂര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു,. രാഹുല്‍ ഗാന്ധിയെ തടയാന്‍ യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരുമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സാധാരണ ഗതിയിലേക്ക എത്തുംവരെ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നത് സംസ്ഥാനത്തിന്റെ നയമാണെന്നും രാഹുല്‍ ഗാന്ധിയെന്നല്ല ഒരു നേതാവും ഇപ്പോള്‍ സഹറാന്‍ പൂരിലെത്താന്‍ അനുവദിക്കില്ലെന്നും യുപി സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നു.

Tags : Saharanpur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ