General News

കന്നുകാലി ചന്തകളില്‍ വില്‍ക്കുന്ന മൃഗങ്ങളെ അറക്കുവാന്‍ പാടില്ല- കേന്ദ്ര നിയമം

Sat, May 27, 2017

Arabianewspaper 334
കന്നുകാലി ചന്തകളില്‍ വില്‍ക്കുന്ന മൃഗങ്ങളെ അറക്കുവാന്‍ പാടില്ല- കേന്ദ്ര നിയമം

രാജ്യത്തെ കന്നുകാലി ചന്തകളില്‍ വില്‍ക്കുന്ന പശു, കാള, പോത്ത് തുടങ്ങിയ മൃഗങ്ങളെ കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവു എന്ന് കേന്ദ്ര സര്‍ക്കാര്‍.


പരിസ്ഥിതി മന്ത്രാലയമാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. രാജ്യത്തെ അറവുശാലകള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നിയമം.


കേരളം, പശ്ചിമ ബംഗാള്‍,. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ കന്നുകാലികളെ അറക്കുവാന്‍ വ്യാപാരികള്‍ ആശ്രയിക്കുന്നത് ഇത്തരം കന്നുകാലി ചന്തകളെയാണ്.


കന്നുകാലികളെ അറക്കുന്നതിനും അതിന്റെ മാസം കയറ്റുമതി ചെയ്യുന്നതിനും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.


കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.


അതേസമയം, കന്നുകാലി ചന്തകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും ഇവ നിരീക്ഷിക്കാനുമാണ് ഈ നിയമം എന്ന് പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു,.


ബീഫ് കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവുംവലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പശുവിനെ കൊല്ലുന്നത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, പോത്തിനെ കൊല്ലുന്നതിന് നിരോധനമില്ല. ഇന്ത്യന്‍ ബീഫ് എന്ന പേരില്‍ പോത്തിറച്ചിയാണ് ലോക വിപണിയില്‍ എത്തുന്നത്.

Tags : Cattle 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ