General News

സഹറാന്‍പൂരില്‍ കലാപം രൂക്ഷം, യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷം, 400 അംഗ മിന്നല്‍പ്പടയെ കേന്ദ്രം അയച്ചു

Thu, May 25, 2017

Arabianewspaper 392
സഹറാന്‍പൂരില്‍ കലാപം രൂക്ഷം, യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷം

മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ് അധികാരേേറ്റ ശേഷം യുപിയിലെ ക്രമസമാധാന നില മുന്‍ സര്‍ക്കാരിലേതു പോലെ തന്നെ. സഹറന്‍പൂരില്‍ സാമൂദായിക കലാപം അടങ്ങുന്നില്ല. രണ്ട് പേര്‍ മരിക്കുകുയും നിരവദി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു.


ദലിതര്‍ക്കു നേരെ വന്‍ അതിക്രമമാണ് ഇവിടെ നടക്കുന്നത്. ഠാക്കൂര്‍ എന്ന സവര്‍ണ വിഭാഗമാണ് ഇവരെ കൂട്ടമായി ആക്രമിക്കുന്നത്.


ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി നടത്തിയ റാലിക്കു ശേഷമാണ് ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മായാവതിയുടെ റാലിക്കെത്തിയവര്‍ ഠാക്കൂര്‍-രാജ്പുത് വിഭാഗക്കാരുടെ വീടിന്നു കല്ലെറിഞ്ഞെന്നും ഠാക്കൂര്‍ യുവാവിനെ മര്‍ദ്ദിച്ചെന്നും വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് കലാപം അരങ്ങേറിയത്.


സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷ ആരോപണം. പോലീസുകാരും പക്ഷപാതപരമായി പെരുമാുന്നെന്ന് ആരോപണം ഉണ്ട്. അതേസമയം, 400 പേരടങ്ങുന്ന മിന്നല്‍പ്പട സംഘത്തെ കേന്ദ്രം യുപിയിലേക്ക് അയച്ചിട്ടുണ്ട്.


ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍, ഡിസിപി തുടങ്ങിവ ഉയര്‍ന്ന ഉദ്യോഗസ്ഥെ മുഖ്യമന്ത്രി ഇടപെട്ട് സ്ഥലം മാറ്റി.


സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags : Saharanpur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ