General News

ബിജെപി മന്ത്രിയും സംഘവും ദാവൂദിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായി

Thu, May 25, 2017

Arabianewspaper 555
ബിജെപി മന്ത്രിയും സംഘവും ദാവൂദിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായി
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ ബിജെപി മന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തത് വിവാദമായി. ദാവൂദിന്റെ ഭാര്യസഹോദരിയുടെ മകളുടെ വിവാഹത്തിലാണ് പങ്കെടുത്തത്.

നാസിക്കില്‍ നടന്ന വിവാഹ ചടങ്ങിലാണ് ഫട് നാവിസ് മന്ത്രിസഭയിലെ ആരോഗ്യവിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്‍ പങ്കെടുത്തത്. ബിജെപി അണികളും വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തു. മന്ത്രിക്കൊപ്പം എഎഎല്‍എമാരായ സീമ ഹിരാജ്,. ദേവ്യാനി,. ബാലാസഹിബ് നാസിക് മേയര്‍ രഞ്ജന ഭനാസിയും ഡെപ്യുട്ടി മേയര്‍ പ്രതമേഷ് ഗീഥെയും ഉണ്ടായിരുന്നു.

മെയ് 19 നായിരുന്നു വിവാഹം. പത്തോളം ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിവാഹത്തില്‍ പങ്കെടുത്തു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഫട് നാവിസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വരന്റെ ക്ഷണ പ്രകാരമാണ് തങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തതെന്ന് മന്ത്രിയും സംഘവും അറിയിച്ചു. വരന്‍ ഷഹാര്‍ അക്തീബ് നാസികിലെ പൊതു പ്രവര്‍ത്തകനാണ്. നാസികില്‍ വൈദ്യ പരിശോധന ക്യാംപ് നടത്തുകയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്,. ഇതു കൂടാതെ ഇരു സമുദായംഗളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും കുംഭ മേള പോലുള്ള പരിപാടി സംഘടിപ്പിക്കുന്നതിലും ഷഹാര്‍ മുന്‍ കൈ എടുത്തിരുന്നു. മന്ത്രി പറഞ്ഞു. നാസികിന്റെ ചുമതലയുള്ള മന്ത്രിയാണ് ഞാന്‍ . ഇവിടെ നടക്കുന്ന വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കേണ്ടത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു,.

വധുവിന്റെ കുടുംബത്തിന് ദാവൂദിന്റെ ഭാര്യയുമായി ബന്ധമുണ്ടോ എന്ന കാര്യം അറിയില്ലായിരുന്നുവെന്ന് മന്ത്രി പറയുന്നു.
Tags : Dawood 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ