General News

രാജ്യവിരുദ്ധ ചാനലുകളോട് പ്രതികരിക്കില്ല- അയ്യര്‍ അര്‍ണബിന്റെ ടിവി റിപ്പോര്‍ട്ടര്‍മാരെ ഗെറ്റൗട്ട് അടിച്ചു

Thu, May 25, 2017

Arabianewspaper 369
രാജ്യവിരുദ്ധ ചാനലുകളോട് പ്രതികരിക്കില്ല- അയ്യര്‍ അര്‍ണബിന്റെ ടിവി റിപ്പോര്‍ട്ടര്‍മാരെ ഗെറ്റൗട്ട് അടിച്ചു

കശ്മീരിലെ ഹുറിയത് നേതാക്കളുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ പ്രതികരണം ആരായാന്‍ എത്തിയ റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ അദ്ദേഹം ആട്ടിപായിച്ചു.


വിഘടന വാദി നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് എന്തിനാണെന്നും ഇതിന് കോണ്‍ഗ്രസിന്റെ അനുമതിയുണ്ടോയെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ആദിത്യ രാജ് കൗള്‍ ചോദിച്ചു. ഒരോ ചോദ്യത്തിനും താന്‍ രാജ്യ വിരുദ്ധ ചാനലിനോട് പ്രതികരിക്കില്ലെന്ന ഉത്തരമാണ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.


കുടെയുണ്ടായിരുന്ന വനിത റിപ്പോര്‍ട്ടറും ചോദ്യ ശരങ്ങളുമായി എത്തിയതോടെ സഹികെട്ട അയ്യര്‍ ഇവരോട് ഗെറ്റ് ഔട്ട് ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് മണി ശങ്കര്‍ അയ്യര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കില്ലെന്ന് കാണിച്ച് ഇവര്‍ ഇരുവരും മടങ്ങി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ