OMG News

റെയില്‍ ട്രാക്കില്‍ മരിച്ചു കിടന്ന അമ്മയുടെ മുലപ്പാല്‍ തേടി പിഞ്ചുകുഞ്ഞ്

Thu, May 25, 2017

Arabianewspaper 1227
റെയില്‍ ട്രാക്കില്‍ മരിച്ചു കിടന്ന അമ്മയുടെ മുലപ്പാല്‍ തേടി പിഞ്ചുകുഞ്ഞ്

റെയില്‍ ട്രാക്കില്‍ മരിച്ചു കിടന്ന സ്ത്രീയുടെ സമീപം ഒന്നര വയസുള്ള കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്ന രംഗമാണ് മധ്യ പ്രദേശിലെ ദാമോഹ് എന്ന ഗ്രാമത്തിലുള്ളവര്‍ രാവിലെ കണ്ടത്.


റെയില്‍ വെ പാളത്തില്‍ നിന്നും താഴെ വീണ് കിടന്ന സ്ത്രീ രക്തം വാര്‍്ന്നാണ് മരിച്ചതെന്നു കരുതുന്നു. സമീപം കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞ് അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടായിരുന്നു. ഒരു കൈയ്യില്‍ ബിസ്‌കറ്റും ഉണ്ടായിരുന്വു.


താഴെ വീണ അമ്മയുടെ തലയ്ക്കാണ് പരിക്ക് കുഞ്ഞിന് മേല്‍ പരിക്കില്ലെന്നതും പലര്‍ക്കും വിസ്മയകരമായി. ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ വീണതാണോ, ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് അറിവായിട്ടില്ല.


കുഞ്ഞിന് കൈയില്‍ ബിസ്‌കറ്റ് കണ്ടതും സാരിയും ബ്ലൗസും മാറ്റി കുഞ്ഞിന് മുല കൊടുത്തത് വീഴ്ചയ്ക്കു ശേഷമായിരിക്കുമെന്നും സമീപ വാസികള്‍ കരുതുന്നു. സ്ത്രീയുടെ കയ്യില്‍ ടിക്കറ്റോ, തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്തത് പോലീസിനേ.യും കുഴക്കി. റെയില്‍ വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോദിക്കുകയാണ് പോലിസ് .യ കുഞ്ഞിനെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

Tags : mother 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ