General News

പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് -ഉസ്മ

Thu, May 25, 2017

Arabianewspaper 523
പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് -ഉസ്മ

പാക്കിസ്ഥാനില്‍ നിന്നും താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് വിദേശ കാര്യ മന്ത്രാലയം ഇടപെട്ട് നാട്ടിലേക്ക് എത്തിച്ച ഉസ്മ പറയുന്നു. തോക്കിന്‍ മുനയില്‍ പാക്കിസ്ഥാനിയെ വിവാഹം കഴിക്കേണ്ടി വന്ന യുവതി മാതൃരാജ്യത്ത് മടങ്ങിയത്തെിയെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.


ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫീസില്‍ അഭയം തേടിയ ഉസ്മയെ വാഗാ അതിര്‍ത്തി വഴിയാണ് തിരിച്ച് ഇന്ത്യയില്‍ എത്തിച്ചത്. വാഗാ വരെ പാക് പോലീസ് ഉസ്മയെ അനുഗമിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ ഉസ്മയെ സ്വീകരിച്ചു, താന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒരു മാസം കുടി അവിടെ നിന്നിരുന്നുവെങ്കില്‍ തന്റെ മരണം ഉറപ്പായിരുന്നുവെന്നും ഉസ്മ അഹ്മദ് പറയുന്നു.


പുരുഷന്‍മാര്‍ പോലും പാക്കിസ്ഥാനില്‍ സുരക്ഷിതര്‍ അല്ലെന്ന് ഉസ്മ പറഞ്ഞു. ഒരോരുത്തര്‍ക്കും മൂന്നും നാലും ഭാര്യമാര്‍ വരെയുണ്ട്. ഉസ്മ പറയുന്നു.


വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഗേറ്റ് കടന്നപ്പോള്‍ മണ്ണില്‍ തൊട്ട് മുത്തമിട്ടാണ് ഉസമ സ്വന്തം മാതൃഭൂമിയിലേക്ക് കാല്‍വെച്ചത്. മലേഷ്യയില്‍ വെച്ച് പരിചയപ്പെട്ട താഹിര്‍ അലി എന്ന പാക്കിസ്ഥാനി യുവാവുമായി പ്രണയത്തിലായ ശേഷം അയാളുടെ ക്ഷണ പ്രകാരം പാക്കിസ്ഥാനിലേക്ക് പോകുകായിരുന്നു.


ഉസ്മ. കഴിഞ്ഞ മാസമാണ് ഉസ്മ പാക്കിസ്ഥാനില്‍ എത്തിയത്. മെയ് മൂന്നിന് താഹിര്‍ ഉസ്മയെ ഭീഷണി പ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നു. വിവാഹം ഉടനെ വേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് തന്നെ ഇയാള്‍ വിവാഹം കഴിച്ചതെന്ന് ഉസ്മ പറയുന്നു.


വിവാഹ ശേഷം തന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും തന്റെ യാത്രാ രേഖകള്‍ പിടിച്ചു വെയ്ക്കുകുയും ചെയ്തു. ഇതിനെ തുടര്‍ന്ന് യുവതി പാക് കോടതിയില്‍ കേസ് നല്‍കി. തന്നെ ശാരിരികമായി ഉപദ്രവിച്ചതായും മാനസികമായി പീഡിപ്പിച്ചതായും ഉസ്മ പറഞ്ഞിരുന്നു. എന്നാല്‍, അലി ഇതെല്ലാം കോടതിയില്‍ നിഷേധിച്ചു. ഉസ്മ തന്റെ ഭാര്യയാണെന്നും വിവാഹ മോചനം നടന്നിട്ടില്ലെന്നും അലി വാദിച്ചു,


അലിക്ക് വേറെയും ഭാര്യയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഉസ്മ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. ആദ്യ ബന്ധത്തിലുള്ള തന്റെ മകള്‍ക്ക് രോഗമാണെന്നും ഇവര്‍ ഇന്ത്യയിലാണെന്നും ഉസ്മ കോടതിയെ ബോധിപ്പി്ച്ചു. താന്‍ അനാഥയാണെന്നും ദത്തെടുത്ത് തന്നെ വളര്‍ത്തിയതാണെന്നും ഉസ്മ പറഞ്ഞു.


അനുവാദമില്ലാതെ വിവാഹം കഴിച്ചത് സാധുകരിക്കാനാവില്ലെന്ന പാക് കോടതി വിധിക്കുകയും ഉസ്മയെ ഇന്ത്യയിലേക്ക് അയക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഉസ്മയുടെ അകന്ന ബന്ധു വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെടുകയും ഉസ്മയുമായി സംസാരിക്കാന്‍ അവസരമൊരുക്കുയും ചെയ്തു. തുടര്‍ന്ന് വിശദമായ വിവരങ്ങള്‍ സുഷമ ബന്ധുക്കള്‍ക്ക് അപ്പപ്പോള്‍ നല്‍കിയിരുന്നു.


ഉസ്മയുടെ അര്‍ദ്ധ സഹേദരന്‍ വസിം അഹമദ് സുഷമയ്ക്ക് നന്ദി പറഞ്ഞു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ