General News

യുപിയില്‍ ഹൈവേയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയും കൊലപാതകവും ബലാല്‍സംഗവും

Thu, May 25, 2017

Arabianewspaper 426
യുപിയില്‍ ഹൈവേയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയും കൊലപാതകവും ബലാല്‍സംഗവും

യുപിയില്‍ ഹൈവേ ഹൊറര്‍ വീണ്ടും,. കാര്‍ തടഞ്ഞു നിര്‍ത്തി തോക്കൂ ചൂണ്ടിയ സംഘം നാലു സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തു. ഡെല്‍ഹിയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെ ജര്‍വയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.


നാലു ആണുങ്ങളും നാലു സത്രീകളുമടങ്ങുന്ന കുടുംബം രാത്രിയില്‍ ഹൈവേയിലൂടെ സഞ്ചരിക്കവെയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച മടങ്ങിയ ഇവരുടെ കാര്‍ പുലര്‍ച്ചെ ഒരു മണിയോടെ എന്തിലോ തട്ടി വലിയ ശബ്ദം കേട്ടു. ഇത് എന്താണെന്ന് അറിയാന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ ആറു പേരടങ്ങുന്ന അക്രമി സംഘം ഇവരെ വളയുകയായിരുന്നു.


കയ്യിലുള്ള ആഭരണങ്ങള്‍ കൈക്കലാക്കുകയും കുടെയുണ്ടായിരുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും എതിര്‍ക്കാന്‍ ശ്രമിച്ച 45 കാരനെ ഇവര്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു.


ഇതിനിടയില്‍ ഇവര്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും സംഭവമറിഞ്ഞ പോലീസ് എത്തിയത് ഒരു മണിക്കൂര്‍ കഴിഞ്ഞാണ്. കഴിഞ്ഞ വര്‍ഷവും ഇതേ ഭാഗത്ത് ഹൈവെ കൊള്ള അരങ്ങേറുകയും ഒരു സ്ത്രീയെയും 13 കാരിയായ ബാലികയേയും ബലാല്‍സംഗത്തിന് ഇരയാക്കുകയാും ചെയ്തിരുന്നു.


 

Tags : Gang rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ