General News

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലി കോപ്ടര്‍ വൈദ്യുതി കമ്പിയില്‍ തട്ടി , ഇടിച്ചിറക്കി

Thu, May 25, 2017

Arabianewspaper 490
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ  ഹെലി കോപ്ടര്‍  വൈദ്യുതി കമ്പിയില്‍ തട്ടി , ഇടിച്ചിറക്കി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി കമ്പിയില്‍ ഉരസി താഴേക്ക് പതിച്ചു,. ഇരുപത് മീറ്റര്‍ ഉയരത്തിലായിരുന്ന ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടനെയാണ് സംഭവം.


താനും കൂടെയുള്ളവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടാനില്ലെന്നും ഫട് നാവിസ് ട്വിറ്ററില്‍ കുറിച്ചു,


ലത്തൂരില്‍ വെച്ചാണ് അപകടം. ലത്തൂരിലെ നിലിംഗയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അപകടം.


പരിപാടി കഴിഞ്ഞ് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഉ.ച്ചയ്ക്ക് 12 മണിക്കാണ് സംഭവം. കനത്ത കാറ്റുണ്ടായതിനാല്‍ ഹെലികോപ്ടര്‍ ഉയര്‍ന്നിട്ടും ചെരിഞ്ഞു താഴ്ന്നു പറക്കുകയായിരുന്നു. വന്‍ തോതില്‍ പൊടി ഉയര്‍ന്നതു മൂലം ഹൈ ടെന്‍ഷന്‍ കേബിളുകള്‍ കാണാനും കഴിഞ്ഞില്ലെന്ന് പൈലറ്റ് പറഞ്ഞു. ഉടനെ തന്നെ നിലത്ത് ഇടിച്ചിറക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് ഫട് നാവിസ് രക്ഷപ്പെട്ടിരുന്നു.


 




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ