General News

തേജസ് എക്‌സ്പ്രസ് : ആദ്യ യാത്ര കഴിഞ്ഞ് എത്തിയപ്പോള്‍ - ഹെഡ്‌ഫോണുകള്‍ മോഷണം പോയി , കല്ലേറില്‍ ചില്ലു പൊട്ടി, കോച്ചുകള്‍ മാലിന്യമയം

Thu, May 25, 2017

Arabianewspaper 645
തേജസ് എക്‌സ്പ്രസ് :  നിരവധി ഹെഡ്‌ഫോണുകള്‍ മോഷണം പോയി , കല്ലേറില്‍ ചില്ലു പൊട്ടി,

ഇന്ത്യയുടെ ആഡംബര ട്രയിന്‍ തേജസ് എക്‌സ്പ്രസ് മുംബൈയില്‍ നിന്നും ഗോവയിലേക്ക് ആദ്യ ട്രിപ്പ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോള്‍ സീറ്റുകളുടെ മുന്നില്‍ ഘടിപ്പിച്ചിട്ടുള്ള എല്‍ഇഡി സ്‌ക്രീനുകളില്‍ സിനിമ കാണുന്നതിനും പാട്ടു കേള്‍ക്കുന്നതിനും വെച്ചിരുന്ന ഹെഡ് ഫോണുകള്‍ പലതും കാണാനില്ല.


1200 രൂപ കുറഞ്ഞ ടിക്കറ്റ് നിരക്ക് ഉള്ള ട്രെയിനില്‍ കയറിയവരില്‍ ഒരു വിഭാഗമാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതെന്ന് റെയില്‍ വേ പറയുന്നു. സിസിടിവി ക്യാമറകള്‍ ട്രയിനില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഇവരെ കണ്ടെത്താന്‍ കഴിയുമെന്നും എന്നാല്‍, ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രം ശിക്ഷണ നടപടികള്‍ മതിയെന്നും റെയില്‍ വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സിസിടിവി തത്സമയം വീക്ഷിക്കാനും നശീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കൈയ്യോടെ പിടിക്കാനുമാണ് റെയില്‍ വേ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


തേജസ് എക്‌സപ്രസിന്റെ കന്നിയാത്രയില്‍ തന്നെ ഇതിന്റെ ചില കോച്ചുകളുടെ ചില്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു, ട്രയിന്‍ പോകുമ്പോള്‍ ആരെങ്കിലും കല്ലുവലിച്ചെറിഞ്ഞതാണെന്നാണ് കരുതുന്നത്. ഡെല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് സര്‍വ്വീസ് നടത്തുവനായി എത്തുന്നതിനിടെയാണ് ചില്ലുകള്‍ എറിഞ്ഞുടച്ച നിലയില്‍ കാണപ്പെട്ടത്.


നല്ല നിലവാരത്തിലുള്ള ട്രെയിനുകള്‍ ഇന്ത്യക്കാര്‍ക്ക് പറഞ്ഞിട്ടില്ലെന്നും ഇത്തരം സൗകര്യങ്ങള്‍ നല്‍കിയാല്‍ നശിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണെന്നും സോഷ്യല്‍മീഡിയയില്‍ രോഷവും പ്രതിഷേധവും ഉയരുന്നുണ്ട്.


ഒരു കോച്ചിന് 3.5 കോടി രൂപ മുടക്കിയാണ് റെയില്‍ വേ ഈ ട്രെയിന്‍ ഒരുക്കിയിരിക്കുന്നത്. 130 കിലോ മീറ്റര്‍ ശരാശരി വേഗതയില്‍ പായുന്ന ഫാസ്റ്റസ്റ്റ് ട്രെയിനാണ് ഇത്. 200 കിലോ മീറ്റര്‍ വരെ പരമാവധി വേഗതയില്‍ പായാവുന്ന ട്രയിനാണിത്. അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം നല്‍കിയിട്ടുള്ള തേജസിന് റെയില്‍ വേ നല്‍കിയിരിക്കുന്ന വിശേഷണം, ട്രാക്കിലോടുന്ന വിമാനം എന്നാണ്.


ഇന്ത്യയിലെ ട്രെയിനുകളുടെ ഭാവിയിലേക്കുള്ള ചൂണ്ടു പലക എന്ന രീതിയിലാണ് തേജസ് അവതരിപ്പിച്ചിരിക്കുന്നത്. വിമാനത്തിലേതു പോലെ സീറ്റുകള്‍ക്ക് മുന്നില്‍ എല്‍ഇഡി സ്‌ക്രീനില്‍ വീഡിയോ കാണാനും, ഗെയിം കളിക്കാനും ഇന്റര്‍ നെറ്റ് സര്‍ഫ് ചെയ്യുവാനും ഇതിനൊപ്പം ട്രെയിന്‍ എവിടെ എത്തി എന്നറിയുന്നതിനുള്ള ജിപിഎസ് സൗകര്യവും ഉണ്ട്. ബയോ ടോയ്‌ലറ്റും കോഫി വെന്‍ഡിംഗ് മെഷിന്യും യുഎസ് ബി പോര്‍ട്ടുകളും എല്ലാം ഉണ്ട്Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ