General News

അതിര്‍ത്തിയില്‍ കാണാതായ വിമാനം പറത്തിയ പൈലറ്റ് മലയാളി

Thu, May 25, 2017

Arabianewspaper 418
അതിര്‍ത്തിയില്‍ കാണാതായ വിമാനം പറത്തിയ പൈലറ്റ് മലയാളി

അരുണാചല്‍ അതിര്‍ത്തിയില്‍ വെച്ച് കാണാതായ ഇന്ത്യയുടെ സുഖോയ് യുദ്ധ വിമാനം പറത്തിയവരില്‍ ഒരാള്‍ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഫ്‌ളൈറ്റ് ലഫ്‌നന്റ് അച്ചുദേവ് (25) ആണെന്ന് സ്ഥിരീകരണം. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം.


അച്ചുദേവിന്റെ മാതാപിതാക്കളായ സഹദേവനേയും ജയശ്രീയേയും വ്യോമസേനയുടെ പ്രത്യക വിമാനത്തില്‍ ബംഗലൂര്‍ക്കും പിന്നീട് അസമിലെ തേസ്ബുരിലേക്കും കൊണ്ടു പോയി. വന മേഖലയില്‍ കാണാതായ വിമാനത്തിനു വേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.


ചൊവ്വാഴ്ച കാലത്ത് പത്തു മണിയോടെയാണ് പതിവു പരിശീലനപ്പറക്കലിന് അച്യുദേവും യുപിക്കാരനായ സഹ പൈലറ്റും പോയത്. വ്യോമതാവളത്തില്‍നിന്നും അറുപതു കിലേമീറ്റര്‍ അകലെ ദുബിയയില്‍ നിന്നാണ് അവസാന സന്ദേശം എത്തിയത്.


റഷ്യയുടെ സുഖോയ് യുദ്ധ വിമാനം 1990 ല്‍ ഇന്ത്യ വാങ്ങിയതാണ് പ്രതികൂലമായ കാലവാസ്ഥയാണ് തിരച്ചിലിനെ ബാധിച്ചിരിക്കുന്നത്. ഇവിടെ കനത്ത മഴയാണ്.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ