General News

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരാവേശം, സംഘര്‍ഷം

Thu, May 25, 2017

Arabianewspaper 339
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരാവേശം, സംഘര്‍ഷം

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും .യുവമോര്‍ച്ച പ്രവര്‍ത്തകരും ഒരേ സമയമാണ് സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധം നടത്തുന്നത്.


ഇതിനിടയില്‍ ഇരു വിഭാഗം പ്രവര്‍ത്തകരും പരസ്പരം കുപ്പിയേറ് നടത്തി. ഇന്നലെ അര്‍ദ്ധ രാത്രിയോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കലെത്തി. രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. ഇരുകൂട്ടരും സമരം ചെയ്യാന്‍ പരസ്പരം മത്സരിച്ചു.


പോലീസ് എത്തി ഇരുവിഭാഗങ്ങളുടെ ഇടയില്‍ എത്തി ബാരിക്കേഡ് സ്ഥാപിച്ചു, എന്നാല്‍, തുടര്‍ന്നും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രതിപക്ഷമാരെന്ന് തര്‍ക്കിച്ചാണ് ഇരുവരും പോരടിച്ചത് യൂത്ത് കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടെയും ദേശീയ നേതാക്കളാണ് സെക്രട്ടറിയേറ്റ് നടയില്‍ എത്തുന്നത്.

Tags : LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ