General News

മാഞ്ചെസ്റ്റര്‍ സ്‌ഫോടനം : ചാവേറിന്റെ വീട്ടില്‍ ബോംബ് ഫാക്ടറി , ഐഎസ് കുടുംബം

Thu, May 25, 2017

Arabianewspaper 323
മാഞ്ചെസ്റ്റര്‍ സ്‌ഫോടനം : ചാവേറിന്റെ വീട്ടില്‍ ബോംബ് ഫാക്ടറി , ഐഎസ് കുടുംബം

മാഞ്ചെസ്റ്ററില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ ലിബിയന്‍ വംശജനായ സല്‍മാന്‍ ബേദിയുടെ വീട്ടില്‍ ബോംബുകള്‍ നിര്‍മിക്കുന്നതിനുള്ള എല്ലാ സാമഗ്രികളും ഉണ്ടെന്ന് പോലീസ്. പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി നിയമ വിരുദ്ധ വസ്തുക്കള്‍ പിടികൂടി.


അബിദിയുടെ ലിബിയയിലെ വീട്ടില്‍ എത്തിയ പോലീസ് പിതാവിനേയും സഹോദരനെയും അറസ്റ്റ് ചെയ്തു. ലിബിയന്‍ ഭീകര വിരുദ്ധ സേനയാണ് ബ്കിട്ടീഷ് പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇവരെ പിടികൂടിയത്.


ഇളയ സഹോകന്‍ ഹാഷിമിന് ഐഎസ് നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാവേറായി കൊല്ലപ്പെട്ട സല്‍മാനുമായി ഹാഷിം നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിുരുന്നു.


സല്‍മാന്‍ ഒറ്റയ്ക്കല്ല ഇത് ചെയ്‌തെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ബ്രിട്ടനില്‍ കുടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. സല്‍മാന്‍ അടുത്തിടെ ലിബിയ സന്ദര്‍ശിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സിറിയയില്‍ എത്തി ഐഎസ് നേതാക്കളെ സന്ദര്‍ശിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ