General News

രാജു നാരായണ സ്വാമിക്കും ബിജു പ്രഭാകറിനും സ്ഥാനചലനം

Wed, May 24, 2017

Arabianewspaper 327
രാജു നാരായണ സ്വാമിക്കും ബിജു പ്രഭാകറിനും സ്ഥാനചലനം

ഐഎഎസ് അടി തുടരുന്നതിനിടയില്‍ സംസ്ഥാനത്തെ രണ്ടു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. കൃഷി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജു നാരായണ സ്വാമിയേയും ഇതേ വകുപ്പിലെ ഡയറക്ടറേയുമാണ് സ്ഥലം മാറ്റിയത്.


ഇരുവരും തമ്മിലുള്ള ശീതസമരം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്.


കൃഷി വകുപ്പില്‍ ടികറാം മീണയെ പകരം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറെ പിന്നീട് നിയമിക്കും. രാജു നാരായണ സ്വാമിക്കും ബിജു പ്രഭാകറിനും പകരം നിയമനം നല്‍കിയിട്ടില്ല. ബിജു പ്രഭാകര്‍ ിവിവാദത്തെത്തുടര്‍ന്ന് അവധിയിലാണ്.


ബിജു പ്രഭാകറിന്റേത് വ്യാജ ഐഎഎസ് ആണെന്ന് രാജു നാരായണ സ്വാമി ആരോപിച്ചിരുന്നു. തനിക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടടറിക്ക് കൈമാറുക മാത്രമാണ് ചെയ്‌തെന്ന് രാജു നാരായണ സ്വാമി പറഞ്ഞു.

Tags : IAS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ