General News

സിയാച്ചിനു മുകളിലൂടെ പാക് യുദ്ധ വിമാനം

Wed, May 24, 2017

Arabianewspaper 312
സിയാച്ചിനു മുകളിലൂടെ പാക് യുദ്ധ വിമാനം

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സിയാച്ചിന്‍ മലനിരകള്‍ക്ക് സമീപം പാക് .യുദ്ധ വിമാനം പറന്നു. അതിര്‍ത്തി ബങ്കറുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് പാക് പ്രകോപനമെന്ന കരുതുന്നു.


അതേസമയം, ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ഒരു വിമാനവും ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. പാക്കിസ്ഥാനിലെ മാധ്യമങ്ങളാണ് ഇക്കാര്യം അദ്യം റിപ്പോര്‍ട്ട് ചെയ്തത്.


പാക് വ്യോമസനേയുടെ എയര്‍ ചീഫ് മാര്‍ഷല്‍ സൊഹൈല്‍ അമന്‍ ഖദറി എയര്‍ ബേസില്‍ നിന്ന് യുദ്ധ വിമാനം പറത്തി സിയാച്ചിനു മുകളിലെത്തിയതായാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. യുദ്ധ പരിശീലനങ്ങള്‍ പാക്കിസ്ഥാന്‍ സാധാരണ നടത്തുന്ന വ്യോമ താവളമാണിത്.


ഏതൊരു സാഹചര്യത്തേയും നേരിടാന്‍ സജ്ജമാകാന്‍ നേരത്തെ ഇന്ത്യന്‍ വ്യോമസേന മേധാവി ഉദ്യോഗസ്ഥര്‍ക്ക് കത്തയിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് പാക്കിസ്ഥാനും യുദ്ധ സജ്ജമാണെന്ന് കാണിക്കുന്ന പ്രകോപനപരമായ പ്രകടനം.

Tags : Siachen 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ