General News

നികുതി വെട്ടിച്ച മെസിക്ക് 21 മാസം തടവു ശിക്ഷ

Wed, May 24, 2017

Arabianewspaper 483
നികുതി വെട്ടിച്ച മെസിക്ക് 21 മാസം തടവു ശിക്ഷ

ലോക ഫുട്‌ബോളിലെ ജനപ്രിയ താരം ലയണല്‍ മെസിക്ക് നികുതി വെട്ടിപ്പ് കേസില്‍ 21 മാസം തടവു ശിക്ഷ. നികുതി വെട്ടിച്ച കേസില്‍ സ്‌പെയിനിലെ കോടതിയാണ് ആദ്യം ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ അപ്പീലുമായി പോയ മെസിക്ക് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായിരിക്കുകയാണ്.


മെസിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു. അതേസമയം സസ്‌പെന്‍ഡഡ് ശിക്ഷയായതിനാല്‍ മെസിക്ക് ജയിലില്‍ കിടക്കേണ്ടി വരികില്ല. ഇക്കലായളവില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ ശിക്ഷ ലഭിക്കുകയുള്ളു


21 മാസത്തെ തടവു ശിക്ഷ കീഴ്‌ക്കോടതിയാണ് വിധിച്ചത്. വിധിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു, ഫുട്‌ബോള്‍ കളിക്കുന്നതിന്റെ തിരക്കിലുള്ള താന്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ പിതാവാണ് നോക്കുന്നതെന്നും മെസി കോടതിയില്‍ വാദിച്ചു,. ഞാന്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു എന്നാണ് കോടതിയുടെ ചോദ്യങ്ങള്‍ക്ക് മെസ്ി നല്‍കിയ മറുപടി.


അര്‍ജന്റീനയില്‍ ജനിച്ച മെസി സ്‌പെയിനിലെ ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണയ്ക്ക് വേണ്ടി 2003 മുതല്‍ കളിച്ചു വരികയാണ്.


2007 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ മെസിക്ക് ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക വെട്ടിച്ച് ഏകദേശം 4.1 മില്യണ്‍ യൂറോ ( ഏകദേശം 29 കോടി രൂപ) കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് 5.1 മില്യണ്‍ യൂറോ തിരിച്ചടയ്ക്കുകയും ചെയ്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ