General News

ഷീന ബോറ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ച നിലയില്‍

Wed, May 24, 2017

Arabianewspaper 355
ഷീന ബോറ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ച നിലയില്‍

വിവാദമായ ഷീന ബോറ വധക്കേസ് അന്വേഷിച്ച മുംബൈ പോലീസിലെ ഉദ്യോഗസ്ഥന്‍ ധ്യനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ധ്യാനേശ്വര്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു,


ദീപാലിയെ നേരത്തെ താന്‍ ഫോണില്‍ വിളിച്ചപ്പോഴും മറുപടി ലഭിച്ചില്ലെന്ന് ധ്യാനേശ്വര്‍ പറഞ്ഞു,.


വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് താന്‍ ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോള്‍ ഭാര്യയുടെ അനക്കമില്ലാത്ത ശരീരമാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു,


കഴുത്തില്‍ കുത്തിയ നിലയില്‍ മുറിവുണ്ടായിരുന്നു,. സമീപം രക്തം കൊണ്ട് സ്‌മൈലി (ചിരിക്കുന്ന മുഖം) വരച്ചിരുന്നു. ധ്യാനേശ്വറിന്റെ മകനെ കാണാതായിട്ടുണ്ട്. കോലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിടുണ്ട്. ഇവര്‍ ഉറങ്ങട്ടെയെന്നും പറ്റുമെങ്കില്‍ തന്നെ പിടികൂടാനും കൊലയാളി എഴുതിയിട്ടുണ്ട്.


ധ്യാനേശ്വറിന്റെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ് പോലീസ് സംശയിക്കുന്നത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ട്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നതായും തങ്ങളുമായി അകന്നു കഴിഞ്ഞിരുന്നതായും ധ്യാനേശ്വര്‍ പറഞ്ഞു.


 

Tags : Sheena Bora 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ