General News

ആദായ നികുതി റെയ്ഡില്‍ 600 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെടുത്തു

Wed, May 24, 2017

Arabianewspaper 314
ആദായ നികുതി റെയ്ഡില്‍ 600 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെടുത്തു

രാജ്യ വ്യാപക ആദായ നികുതി റെയ്ഡില്‍ 400 ബെനാമി സ്വത്തുക്കള്‍ കണ്ടെത്തി. ഇതില്‍ 240 എണ്ണത്തിന് 600 കോടിയോളം മൂല്യം വരുമെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.


നോട്ട് നിരോധനത്തിനു ശേഷം ബെനാമി ഇടപാടുകള്‍ കണ്ടെത്തുമെന്ന് ധനമന്ത്രാലയം മുമ്പ് സൂുചന നല്‍കിയിരുന്നു. ബുധനാഴ്ച ഉത്തര്‍ പ്രദേശില്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വസതികളില്‍് വ്യാപക റെയ്ഡ് നടത്തി.


ബിഹാറിലെയും ഡെല്‍ഹിയിലേയും ബെനാമി ഇടപാടുകളുടെ പേരില്‍ ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയേയും മരുമകനേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുമുണ്ട്.


കൊല്‍ക്കൊതാ്തയില്‍ മുന്നൂറോളം ബെനാമി സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പ് അന്വേഷിച്ച് വരികയാണ്. ഇതില്‍ ഭുരിഭാഗവും രാഷ്ട്രീയ നേതാക്കളുടേതാണ്.


ആദായ നികുതി വകുപ്പിന്‍ കീഴില്‍ ബെനാമി പ്രാപ്പര്‍ട്ടീസ് യൂണിറ്റ് എന്ന പേരില്‍ പുതിയ വിഭാഗം രൂപികരിച്ചിട്ടുണ്ട്. പൊതു ജനങ്ങളില്‍ നിന്നും മറ്റും വിവരം ശേഖരിച്ച ശേഷം അന്വേഷണം നടത്തി ഇതിനു പിന്നിലുള്ളവരെ കുടുക്കുന്ന തന്ത്രമാണ് ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി അടുത്തിടെ ഓപറേഷന്‍ ക്ലീന്‍ മണി എന്ന പേരില്‍ പോര്‍ട്ടലും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ