General News

വീണ്ടും മെലാനിയ, ട്രംപുമായി കൈകോര്‍ത്തില്ല

Wed, May 24, 2017

Arabianewspaper 386
വീണ്ടും മെലാനിയ, ട്രംപുമായി കൈകോര്‍ത്തില്ല

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള സ്വര ചേര്‍ച്ച ചര്‍ച്ചയായി. നേരത്തെ,. ഇസ്രയേലിലില്‍ വിമാനം ഇറങ്ങുമ്പോഴാണെങ്കില്‍ ഇക്കുറി റോമില്‍ എത്തിയപ്പോഴാണ് മെലാനിയയുടെ വിചിത്ര പെരുമാറ്റം,.


പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ നിന്ന് ഇരുവരും ഇറങ്ങുന്ന വേളയില്‍ കാത്തു നിന്നവരെ കൈവീശി കാണിച്ച ശേഷം ട്രംപ് മെലാനിയയുടെ കൈ പിടിക്കാന്‍ ഒരുങ്ങുകയായിരുന്നു. അതേസമയം, മെലാനിയ പാറിപ്പറന്ന മുടി ഒതുക്കുവാനായി കൈവലിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വിമാനമിറങ്ങിയത് ഗോവണിയുടെ ഇരുവശങ്ങളിലുടെയുമാണ്.


മുന്‍ പ്രസിഡന്റ് ബാരാക് ഒബാമയും ഭാര്യ മിഷേലും ഇത്തരം സാഹചര്യങ്ങളില്‍ പരസ്പരം കൈകോര്‍ത്തു പിടിച്ചു കൊണ്ടാണ് ക്യാമറകള്‍ക്കു മുന്നിലും മറ്റും പ്രത്യക്ഷപ്പെടുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ