Troll Today News

സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം, അഭിജിത്തിനും, പരേഷ് റാവലിനും പിന്നാലെ ചലപതി റാവുവും കുടുങ്ങി

Wed, May 24, 2017

Arabianewspaper 1232
സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം, അഭിജിത്തിനും, പരേഷ് റാവലിനും പിന്നാലെ ചലപതി റാവുവും കുടുങ്ങി

ബോളിവുഡ് നടനും ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയുമായ പരേഷ് റാവല്‍ നോവലിസ്റ്റും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്‌ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തിലാക്കുകയും,. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന ഡീലിറ്റു ചെയ്യാന്‍ ട്വിറ്റര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


മനുഷ്യ കവചമായി ആര്‍മി ജീപ്പില്‍ കല്ലേറു നടത്തി പ്രതിഷേധിക്കുന്നയാള്‍ക്കു പകരം അരുന്ധതി റോയിയെയാണ് കെട്ടിവെയ്‌ക്കേണ്ടിയിരുന്നതെന്നാണ് റാവലിന്റെ ട്വിറ്റര്‍ കമന്റ്,


നേരത്തെ, ജെഎന്‍യുവിലെ വനിതാ നേതാവിനെതിരെ പരാമര്‍ശം നടത്തിയ ഗായകന്‍ അഭിജിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. മുമ്പും അഭിജിത്ത് ട്വിറ്ററിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെലുങ്കു നടന്‍ ചലപതി റാവു സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയത്.


സിനിമ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സ്ത്രീകള്‍ സമാധാനത്തിന് തടസം നില്‍ക്കുന്നവരല്ലെന്നും അതേസമയം ശയനസുഖത്തിന് ഉപകരിക്കുമെന്നും ചലപതി റാവു പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐപിസി 354 (4) പ്രകാരം ഹൈദരബാദ് പോലീസ് കേസ് എടുത്തു.


വനിതാ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. നാല്‍പതു വര്‍ഷമായി തെലുങ്കു സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു വരുന്ന റാവുവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


സഹശയനത്തിന് മാത്രമാണ് സ്ത്രീ ഉപകരിക്കുന്നതെന്ന് റാവു പറഞ്ഞതിനോട് യോജിപ്പില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത നാഗാര്‍ജുന പറഞ്ഞു., നാഗാര്‍ജ്ജുനയുടെ മകന്‍ നാഗ ചൈതന്യയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ പ്രകാശനത്തിനിടെയാണ് റാവുവിന്റെ വിവാദ കമന്റ്.


പെണ്ണുങ്ങള്‍ മനസമാധനം കെടുത്തുന്നവരാണെന്ന ചിത്രത്തിന്റെ ടാഗ് ലൈനിനെ കുറിച്ച് പരിപാടിയുടെ അവതാരകരായ രണ്ടു പെണ്‍കുട്ടികള്‍ ചലപതി റാവുവിനോട് അഭിപ്രായം ചോദിച്ചപ്പോഴാണ്. - നിങ്ങള്‍ ഇങ്ങിനെ ചോദിച്ചാല്‍ ഞാന്‍ എന്തു പറയാനാണ്,. സ്ത്രീകള്‍ മനസമാധാനം കെടുത്തവരല്ലെന്നും - പക്ഷേ, ശയനവേളയില്‍ ഉപകരിക്കും - റാവു പറഞ്ഞു,


സംഭവം വിവാദമായപ്പോള്‍ താന്‍ ഗൗരവമായി പറഞ്ഞതല്ലെന്നും തമാശയായി ആ സാഹചര്യത്തില്‍ പറഞ്ഞതാമെന്നും റാവു പറഞ്ഞു, സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകുകയും ചെയ്തു. തന്റെ ഫെയ്‌സബുക്ക് പേജിലെത്തിയും ചലപതി റാവു മാപ്പു പറഞ്ഞു,


അതേസമയം ചലപതി റാവുവിന്റെ കമന്റ് കേട്ട് നാഗചൈതന്യുയും നടി രാകുല്‍ പ്രീത് സിംഗും ഉള്‍പ്പെടെ സദസിലുണ്ടായിരുന്നവര്‍ ചിരിക്കുകയാണ് ചെയ്തത്.


ഇതിനു പിന്നാലെ നാഗാര്‍്ജജുനയും താന്‍ സ്ത്രികളെ മാനിക്കുന്നവനാണെന്നും ചലപതിയുടെ വാക്കുകളോട് യോജിക്കുന്നില്ലെന്നും വിശദീകരിച്ചു. താനും നാഗചൈതന്യയും ചിരിച്ചത് മറ്റൊരു സന്ദര്‍ഭത്തിലാണെന്നും തനിക്ക് തെലുങ്ക് അറിയില്ലെന്നും രാകുല്‍ വിശദികരിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ