OMG News

വിവാഹ പാര്‍ട്ടിക്കാരുടെ രഥവും വലിച്ചു പാഞ്ഞ രണ്ട് കുതിരകള്‍ ലോറിക്കടിയില്‍പെട്ട് കൊല്ലപ്പെട്ടു

Wed, May 24, 2017

Arabianewspaper 1246
വിവാഹ പാര്‍ട്ടിക്കാരുടെ രഥവും വലിച്ചു പാഞ്ഞ രണ്ട് കുതിരകള്‍ ലോറിക്കടിയില്‍പെട്ട് കൊല്ലപ്പെട്ടു

വിവാഹ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയ കുതിരയും രഥവും അപകടടത്തില്‍ പെട്ടു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഓള്‍ഡ് ഹൈദരബാദിലെ തിരക്കേറി റോഡിലൂടെ എതിര്‍ ദിശയിലാണ് രണ്ട് കുതിരകള്‍ വലിച്ച രഥം പാഞ്ഞത്.


കുതിരകളെ നിയന്ത്രിക്കുന്നതിനോ രഥം തെളിക്കുന്നതിനോ ആളില്ലായിരുന്നു. അതി വേഗതയില്‍ റോഡിലുടെ പാഞ്ഞ രഥം മുന്നില്‍ വന്ന ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. രഥം എതിര്‍ ദിശയില്‍ വരുന്നതു കണ്ട്, ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടുവെങ്കിലും പാഞ്ഞു വന്ന രണ്ടു കുതിരകളും തല ലോറിയുടെ മുന്നില്‍ ചെന്ന് ഇടിഞ്ഞ് രഥവുമായി മറിഞ്ഞ് വീഴുകയായിരുന്നു.


കുതിര റോഡിലുടെ പാഞ്ഞു പോകുന്നത് കണ്ട് കൗതുകം തോന്നിയ കാര്‍ യാത്രക്കാരന്‍ ഇത് തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. രാത്രി വൈകിയതിനാല്‍ അധികം വാഹനങ്ങള്‍ എതിര്‍ ദിശയില്‍ നിന്നും വരുന്നില്ലായിരുന്നു. പരാതിയില്ലാത്തിനാല്‍ കേസ് എടുത്തിട്ടില്ലെന്നും ലോറിക്ക് കാര്യമായ അപകടം സംഭവിക്കാത്തതിനാല്‍ ഡ്രൈവര്‍ വാഹനം ഓടിച്ചു പോയതായും പോലീസ് പറഞ്ഞു,.


എന്നാല്‍, മൃഗ സ്‌നേഹികള്‍ കുതിരകള്‍ കൊല്ലപ്പെട്ടതില്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. കുതിരകളുടെ ഉടമകള്‍ ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Tags : horses 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ