General News

പേടിഎം പെയ്‌മെന്റ് ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങി, മിനിമം ബാലന്‍സില്ല, സര്‍വ്വീസ് ചാര്‍ജില്ല,

Wed, May 24, 2017

Arabianewspaper 321
പേടിഎം പെയ്‌മെന്റ് ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങി, മിനിമം ബാലന്‍സില്ല, സര്‍വ്വീസ് ചാര്‍ജില്ല,

തപാല്‍ വകുപ്പിന്റെ പെയ്‌മെന്റ് ബാങ്കുകള്‍ക്ക് പിന്നാലെ പേടിഎമ്മും ഈ മേഖലയില്‍ പിടിമുറുക്കുന്നു. പേ ടിഎം നൂറോളം ബാങ്കുകളാണ് ആരംഭിക്കുന്നത്. നേരത്തെ, എയര്‍ ടെല്‍ ഇത്തരം ബാങ്കുകള്‍ ആരംഭിച്ചിരുന്നു.


ഇ വാലറ്റ് രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിച്ച പേടിഎം മിനിമം ബാലന്‍സോ സര്‍വ്വീസ് ചാര്‍ജോ ഈടാക്കാതെയാണ് സേവനം നല്‍കുക. പേടിഎമ്മിന്റെ ഇ വാലറ്റുകളില്‍ ഉള്ള പണം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. വാലറ്റിലെ പണത്തിന് പലിശ ലഭിക്കില്ല. റിസര്‍വ് ബാങ്കിന്റെ കെ വൈ സി മാനദണ്ഡങ്ങള്‍ പാലിച്ച് തിരിച്ചറിയല്‍ കാര്‍ഡുകളോടെ മാത്രമേ പേയ്‌മെന്റ് ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ കഴിയു.


നിരവധി ഓഫറുകളുമായാണ് പേ ടിഎം പെയ്‌മെന്റ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 25,000 രൂപയുടെ ഇടപാട് നടക്കുമ്പോഴും 250 രുപ (ഒരു ശതമാനം) അക്കൗണ്ട് ഹോള്‍ഡര്‍ക്ക് ക്യാഷ് ബാക്കായി ലഭിക്കും. മാസത്തില്‍ നാലു തവണയാണ് ഈ സൗജന്യം.


പേയ്‌മെന്റ് ബാങ്കുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെയാണ് നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമുള്ളത്. നാലു ശതമാനം വരെ പലിശ ലഭിക്കും,.( എയര്‍ ടെല്‍ നല്‍കുന്നത് 7.5 ശതമാനമാണ്). എന്‍ ഇ എഫ് ടി, ഐഎംപിഎസ് എന്നി മാര്‍ഗങ്ങളിലൂടെ പണം കൈമാറാം.


അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് വിര്‍ച്വല്‍ എടിഎം കാര്‍ഡുകള്‍ ലഭിക്കും, 100 രൂപ അധികം നല്‍കിയാല്‍ യഥാര്‍ത്ഥ എടിഎം കാര്‍ഡുകളും ലഭിക്കും. വീസ, മാസ്റ്റര്‍കാര്‍ഡുകള്‍ക്ക് പകരം റുപേ എന്ന ഇന്ത്യന്‍ കാര്‍ഡാണ് നല്‍കുക. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും സൗജന്യമായി അഞ്ചു ഇടപാടുകള്‍ നടത്താം. മെട്രോ നഗരങ്ങളില്‍ ഇത് 20 രൂപയായിരിക്കും. എടിഎമ്മിലെ മറ്റ് സേവനങ്ങള്‍ക്ക് അഞ്ചു രൂപ വീതം ഈടാക്കും.


പെയ്‌മെന്റ് ബാങ്കുകള്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ അനുവാദമില്ല.100 രൂപ നല്‍കിയാല്‍ 10 ലീഫുള്ള ചെക്ക് ബുക്കും ലഭിക്കും,.


ഇതിനു ശേഷമുള്ള ഇടപാടുകള്‍ക്ക് 20 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഇ വാലറ്റായ ബഡിയില്‍ നിന്നും എടിഎമ്മുകളിലൂടെ പണം പിന്‍വലിക്കുന്നതിന് 20 രൂപ ഈടാക്കുമെന്ന് അറിയിച്ചത് വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയായ്ക്കിയിരുന്നു. എല്ലാ ഇടപാടുകള്‍ക്കും 20 രൂപ ഈടാക്കുമെന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ വന്നത്.
എസ്ബിഐ ഇറക്കിയ സര്‍ക്കുലറിലെ അവ്യക്തതയാണ് ഇതിന് കാരണമായി പറഞ്ഞത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ