General News

എംഎം മണി നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി വിധിക്ക് സ്റ്റേ

Wed, May 24, 2017

Arabianewspaper 314
എംഎം മണി നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി വിധിക്ക് സ്റ്റേ

അഞ്ചേരി ബേബി വധക്കേസില്‍ പ്രതികളായവരെല്ലാവരും നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോതി സ്റ്റേ ചെയ്തു. മന്ത്രി എംഎം മണി ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളും കുറ്റപത്രം വായിച്ചു കേള്‍ക്കണമെന്നും ഇതിനായി കോടതിയില്‍ ഹാജരാകണമെന്നും ജഡ്ജി നിര്‍ദ്ദേശിക്കുകയായിരുന്നു.


ജൂണ്‍ ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. പ്രതികള്‍ ഹാജരാകാത്തതിനാല്‍ മൂന്നു വട്ടം കേസ് മാറ്റി വെച്ചിരുന്നു. ഇനി അവധി നല്‍കില്ലെന്നും ഏഴിന് എല്ലാവരും ഹാജരാകണമെന്നുമുള്ള സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മന്ത്രി മണി ഹൈക്കോടതിയെ സമീപിച്ചത്.


കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് കാണിച്ചുള്ള ഹര്‍ജിയാണ് മണി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്.

Tags : MM Mani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ