General News

ബാര്‍ കോഴ : മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍, വിശദീകരിക്കണമെന്ന് കോടതി

Wed, May 24, 2017

Arabianewspaper 276
ബാര്‍ കോഴ:  മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍, വിശദീകരിക്കണമെന്ന് കോടതി

ബാര്‍ കോഴക്കേസില്‍ തന്നെ പ്രതിചേര്‍ത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെഎം മാണി നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ ശക്തമായ താക്കീത്. കേസില്‍ അഴിമതി നിരോധന നിയമം നിലനില്‍ക്കുമോ എന്ന് പരിശോധിക്കണമെന്നും ഏത് സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് തയ്യാറാണെന്ന നിലപാട് എടുത്തതെന്നും വിശദീകരിക്കണമെന്നും വിജിലന്‍സിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.


മാണിക്കെതിരെ തെളിവുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പുതിയ തെളിവുകള്‍ ലഭിച്ചോ എന്ന ചോദ്യത്തിന് പുതിയ മൊഴി നല്‍കാന്‍ പലരും തയ്യാറായി മുന്നോട്ടു വന്നെന്ന ഒഴുക്കന്‍ മറുപടിയാണ് സര്ക്കാര്‍ നല്‍കിയത്.


അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പിന്നിട്ടതായും മാണിയും ബാര്‍ ഉടമകളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധന നടക്കുകയാണന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോതിയെ അറിയിച്ചു.


വിശദമായ മറുപടിയുമായി മൂന്നാഴ്ചയ്ക്കുള്ളില്‍ വരാനാണ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags : Bar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ