General News

ചാമ്പ്യന്‍സ് ട്രോഫി; ലണ്ടന്‍ സുരക്ഷിതമോ, ബിസിസിഐക്ക് ആശങ്ക

Wed, May 24, 2017

Arabianewspaper 314
ചാമ്പ്യന്‍സ് ട്രോഫി;  ലണ്ടന്‍ സുരക്ഷിതമോ, ബിസിസിഐക്ക് ആശങ്ക

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ദിവസങ്ങള്‍ അവശേഷിക്കെ ലണ്ടനിലെ മാഞ്ചെസ്റ്റര്‍ അരിനയില്‍ സംഗീത നിശയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആശങ്ക.


നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇന്ന് യാത്ര തിരിക്കുകയാണ്. അതിനിടെയാണ്, ബിസിസിഐ ഇന്ത്യയുടെ ആശങ്ക അറിച്ചത്. എന്നാല്‍, മത്സരത്തിന് കനത്ത സുരക്ഷയൊരുക്കുമെന്നും മാഞ്ചെസ്റ്ററിലെ ചാവേര്‍ സ്‌ഫോടനം ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും ഐസിസി പറയുന്നു.


അതേസമയം, ലണ്ടനില്‍ മറ്റൊരു സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് യുകെ പ്രധാനമന്ത്രി തേരേസ മെ മുന്നറിയിപ്പ് നല്‍കിയതും ചില മാധ്യമ റിപ്പോര്‍ട്ടുകളും ബിസിസിഐ ചൂണ്ടിക്കാട്ടുന്നു. ഐസിസിക്ക് വേണ്ടി ചാമ്പ്യന്‍ഷിപ്പ് നടത്തുന്ന ഇംഗ്ലണ്ട് ആന്‍്ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആശങ്കകള്‍ അസ്ഥാനത്താണെന്നും ചാമ്പ്യന്‍ഷിപ്പിന് ഭീഷണി ഇല്ലെന്നും പറയുന്നു.


നിശാ ക്ലബുകളോടും പോപ് സംഗീത നിശകളോടുമുള്ള ഐഎസിന്റെ എതിര്‍പ്പാണ് സ്‌ഫോടനത്തിന് കാരണമെന്നും കായിക മത്സരങ്ങള്‍ക്ക് ഭീഷണി ഇല്ലെന്നും ചിലര്‍ പറയുന്നുണ്ട്.


ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മത്സരം അരങ്ങേറുക. ആതിഥേയരായ ഇംഗ്ലണ്ട്  ബംഗ്ലാദേശിനെ നേരിടും ജൂണ്‍ നാലിന് ബദ്ധ വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് മത്സരം,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ