General News

ജനറല്‍ മോട്ടോഴ്‌സിന്റെ പിന്‍മാറ്റം, ഏഴായിരം പേര്‍ക്ക് ജോലി നഷ്ടമാകും

Wed, May 24, 2017

Arabianewspaper 494
ജനറല്‍ മോട്ടോഴ്‌സിന്റെ പിന്‍മാറ്റം, ഏഴായിരം പേര്‍ക്ക് ജോലി നഷ്ടമാകും

പ്രമുഖ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നത് ഏഴായിരത്തോളം പേരുടെ ജോലി അവതാളത്തിലാക്കും. ഇതിനൊപ്പം വാഹന ഡിലര്‍മാരെ പാപ്പരാക്കാനും ഇടയുണ്ട്.


ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വാഹന വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നതായി അടുത്തിടെയാണ് വാര്‍ത്ത വന്നത്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ കേവലം രണ്ടു ശതമാനം മാത്രം വിപണി പങ്കാളിത്തമുള്ള ജി എം ബ്രസില്‍, മെക്‌സികോ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്.


ഷെവര്‍ലെ കാറുകളും എസ് യുവികള്‍ക്കും ഇന്ത്യന്‍ വിപണിയെ സ്വാധിനിക്കാന്‍ കഴിയാതിരുന്നതാണ് ഇതിനു കാരണം. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കമ്പനി എന്ന ഖ്യാതി 2008 വരെ കൊണ്ടു നടക്കുകയും ഏതാണ്ട് 77 വര്‍ഷത്തോളം ഈ ബഹുമതി നിലനിര്‍ത്തുകയും ചെയ്ത ജിഎമ്മിന് ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി സാന്നിദ്ധ്യം ഉണ്ടായിട്ടും കാര്യമായ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.


കമ്പനി തന്നെ പാപ്പരായിമാറുമെന്ന ആശങ്കയാണ് നിലവിലുള്ളത്. ഇന്ത്യയില്‍ ചുവടുറുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. 100 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനി പ്രഖ്യാപിച്ചത്. 2020 ഓടെ പത്ത് പുതിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇതിനു പിന്നാലെയാമ് ഗുജറാത്തിലെ തങ്ങളുടെ കാര്‍ അസംബ്ലി പ്ലാന്റ് ചൈനീസ് കമ്പനിക്ക് ജിഎം വില്‍ക്കുന്നു എന്ന വാര്‍ത്ത വന്നത്.


ഇന്ത്യയിലാകമാനം 120 കാര്‍ ഷോറുമുകളാണ് ജിഎമ്മിന്റെ ഷവര്‍ലെയ്ക്കുള്ളത്. ബീറ്റ് എന്ന ചെറിയ കാറും ടവേര എന്ന എസ് യുവിയുമാണ് ഇന്ത്യയില്‍ പ്രിയമുള്ള രണ് ഷെവര്‍ലെ ബ്രാന്‍ഡുകള്‍. ഇന്ത്യയിലെ മറ്റു പ്ലാന്റുകള്‍ നിലനിര്‍ത്തി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം നേടാനും ഇന്ത്യയില്‍ അസംബിള്‍ ചെയ്ത കാറുകള്‍ ഫിലിപ്പൈന്‍സ്, ബ്രസീല്‍., മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുമാണ് പദ്ധതിയെന്ന് ജിഎം ഇന്ത്യയുടെ എംഡി കഹര്‍ കസെം പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ