Entertainment News

ജെയിംസ് ബോണ്ട് - റീലിനൊപ്പം റിയല്‍ ലൈഫിലും 'സ്‌പൈ' - ബാല്യകാല അനുഭവം പങ്കുവെച്ച എഫ്ബി പോസ്റ്റ് വൈറല്‍

Wed, May 24, 2017

Arabianewspaper 1815
ജെയിംസ് ബോണ്ട് - റീലിനൊപ്പം റിയല്‍ ലൈഫിലും 'സ്‌പൈ' - ബാല്യകാല അനുഭവം പങ്കുവെച്ച എഫ്ബി പോസ്റ്റ് വൈറല്‍

ഹോളിവുഡിനെയാകെ ജെയിംസ് ബോണ്ട് ഭ്രമം ബാധിച്ച കാലം. ഏഴു വയസുകാരനായ ബാലന്‍ ഫ്രാന്‍സിലെ നൈസ് വിമാനത്താവളത്തില്‍ അപ്പൂപ്പനുമൊത്ത വിമാനത്തിനായി കാത്തിരി്ക്കുന്നു, മുന്നില്‍ അല്പം മാറി ജെയിംസ് ബോണ്ടും വന്നിരിക്കുന്നു.


വിസ്മയം കൊണ്ട ബാലന്‍, അപ്പൂപ്പനോട് താന്‍ ജെയിംസ് ബോണ്ടിനെ ചെന്ന് കണ്ട് ഓട്ടോ ഗ്രാഫ് ചോദിച്ചോട്ടെയെന്ന് ആവശ്യപ്പെടുന്നു. ബാലനെ ഒറ്റയ്ക്ക് വിടാതെ അപ്പൂപ്പനും ചെല്ലുന്നു. അന്നത്തെ കാലത്ത് ഇറങ്ങിയ സിനിമയുമായി വലിയ ബന്ധമില്ലാത്ത അപ്പൂപ്പന്‍ പരുഷമായി അദ്ദേഹത്തോട് ചോദിക്കുന്നു. താങ്കള്‍ സെലിബ്രിറ്റിയാണെന്ന് കൊച്ചു മകന്‍ പറയുന്നു. ഒരു ഓട്ടോഗ്രാഫ് നല്‍കുമോ.


ജെയിംസ് ബോണ്ട് വേഷങ്ങളില്‍ അടുത്തിടെ മാത്രം പ്രശസ്തനായ റോജര്‍ മൂര്‍ ബാലന്റെ ടിക്കറ്റിനു പിറകില്‍ ഒപ്പിട്ടു നല്‍കി. വിമാനത്തിലേറിയപ്പോഴാണ് ബാലന്‍ അത് ശ്രദ്ധിച്ചത്. റോജര്‍ മൂര്‍ എന്ന് അയാള്‍ ഒപ്പിട്ടിരിക്കുന്നു. ബാലന്‍ കൗതുകത്തോടെ അപ്പൂപ്പനോട് പറഞ്ഞു. അയാള്‍ തെറ്റായാമ് പേര്‍ ഒപ്പിട്ടിരിക്കുന്നത്. വിമാനത്തിനുള്ളില്‍ മുന്‍ വശത്തായി ഇരിക്കുന്ന ജെയിംസ് ബോണ്ടിന്റെ അടുത്തേക്ക് അപ്പുപ്പന്‍ ചെന്നു. .


താങ്കള്‍ റോജര്‍ മൂറെന്നാണ് ഒപ്പിട്ടിരിക്കുന്നത്. ജെയിംസ് ബോണ്ട് എന്ന് എഴുതാത്തത് എന്ത്? മുഖത്ത് ഭാവവ്യത്യാസമില്ലാതെ അദ്ദേഹം പിന്നിലിരുന്ന ബാലനെ വിളിച്ചു ചെവിയില്‍ പറഞ്ഞു. ജെയിംസ് ബോണ്ട് എന്നാണ് ഞാന്‍ എഴുതേണ്ടിയിരുന്നത്. എന്നാല്‍, ബ്ലോഫെല്‍ഡ് താന്‍ ഇവിടെയുണ്ടെന്ന് കണ്ടെത്തും. ഞാന്‍ ഇവിടെയുണ്ടെന്ന് ആരോടും പറയരുതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യം സൂക്ഷിക്കുന്നതിന് നന്ദിയും അദ്ദേഹം പറഞ്ഞു. തിരിച്ച് സീറ്റിലെത്തിയപ്പോള്‍ അപ്പൂപ്പന്‍ ചോദിച്ചു., അയാള്‍ ജെയിംസ് ബോണ്ട് എന്ന് തിരുത്തി ഒപ്പിട്ട് നല്‍കിയോ.


ബാലന്റെ മറുപടി - ഇല്ല, എനിക്കാണ് തെറ്റുപ്പറ്റിയത്.. ഞാന്‍ ഇപ്പോള്‍ ജെയിംസ് ബോണ്ടിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ക് ഹെയിന്‍സ് തന്റെ ആ ബാല്യകാല സ്മരണ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയാണ്. അതിനൊപ്പം , വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന മറ്റൊരു സംഭവും,.


യുനിസെഫിനു വേണ്ടി തിരക്കഥയെഴുതിയ മാര്‍ക്, സംഘടനയുടെ ഗുഡ് വില്‍ അംബാസഡറായ റോജര്‍ മൂറിനെ വെച്ച് ചിത്രം എടുക്കാന്‍ അവസരം കൈവരുന്നു. ചിത്രികരണത്തിനിടെ ലഭിച്ച ഒഴിവു സമയത്ത് പണ്ട് ബാലനായിരുന്നപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് കണ്ടു മുട്ടിയതും അന്ന് ജെയിംസ് ബോണ്ടിനു പകരം റോജര്‍ മൂര്‍ എന്ന് എഴുതിയപ്പോള്‍ ഉണ്ടായ രസകരമായ സംഭവും മാര്‍ക് ഹെയിന്‍സ് റോജര്‍ മൂറുമായി പങ്കുവെച്ചു.


എന്നാല്‍, തനിക്ക് ഇത് ഓര്‍മയില്ലെന്നും എന്നാല്‍., ജെയിംസ് ബോണ്ടിനെ അന്ന് നിനക്ക് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മൂര്‍ പറഞ്ഞു.


പിന്നീട്, ചിത്രീകരണത്തിനു ശേഷം മടങ്ങവെ മൂര്‍ തന്നെ അടുത്തു വിളിച്ചു. രഹസ്യമായി പറഞ്ഞു., ഞാന്‍ പഴയ ആ സംഭവം ഓര്‍ക്കുന്നുണ്ട്. നൈസ് വിമാനത്താവളത്തില്‍ നമ്മള്‍ കണ്ടുമുട്ടിയത്. എന്നാല്‍, ചിത്രീകരണ സമയത്ത് ഇതിനെ കുറിച്ചൊന്നും പറയാതിരുന്നത് ക്യാമറാമാനോ, മറ്റാരെങ്കിലുമോ ബ്ലോഫെല്‍ഡിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണോ എന്നറിയില്ലല്ലോ...


ഏഴു വയസുകാരനായ തനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ അതേ ജിജ്ഞാസയും ആഹ്‌ളാദവും മുപ്പതുകാരനായ ആ സമയത്തും തനിക്ക് റോജര്‍ മൂറിന്റെ പെരുമാറ്റം പകര്‍ന്നു തന്നുവെന്ന് പറഞ്ഞാണ് മാര്‍ക് ഹെയിന്‍സ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.Tags : Roger Moore 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ