Entertainment News

ജെയിംസ് ബോണ്ട് താരം റോജര്‍ മൂര്‍ ഓര്‍മയായി

Wed, May 24, 2017

Arabianewspaper 771
ജെയിംസ് ബോണ്ട് താരം റോജര്‍ മൂര്‍ ഓര്‍മയായി

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത ബ്രിട്ടീഷ് നടന്‍ റോജര്‍ മൂര്‍ അന്തരിച്ചു,. 89 വയസായിരുന്നു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.


സ്വിറ്റ്‌സര്‍ലാന്‍ഡിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ദിവസങ്ങള്‍. ചാരനായി അഭ്രപാളികളിലെത്തിയ റോജര്‍ മൂര്‍., എണ്ണം പറഞ്ഞ ആറു ബോണ്ട് ചിത്രങ്ങളിലാണ് ടൈറ്റില്‍ വേഷം അണിഞ്ഞൈത്തിയത്.


ഷോണ്‍ കോണെറി എന്ന സൂപ്പര്‍ താരം ബോണ്ട് ചിത്രങ്ങളില്‍ നായകനായി അരങ്ങു തകര്‍ക്കുമ്പോഴാണ് 1973 ല്‍ മൂര്‍ എത്തുന്നത്. ടെലിവിഷന്‍ പരമ്പരകളില്‍ മിന്നിത്തിളങ്ങിയ ശേഷമാണ് വലിയ സ്‌ക്രിനിലേക്ക് മൂര്‍ കടന്നു വന്നത്. 1950 കളില്‍ ഹോളിവുഡിലേക്ക് ചേക്കേറിയപ്പോള്‍ എലിസബത്ത് ടെയിലറിന്റെ നായകനാകാന്‍ അവസരം ലഭിച്ചു, ദി ലാസ്റ്റ് ടൈം ഐ സാ പാരിസ് എന്ന ചിത്രം 1954 ല്‍ പുറത്തിറങ്ങി,


പിന്നീട് നിറയെ ചിത്രങ്ങള്‍ ലഭിച്ചു, 1970 ല്‍ ചിത്ര നിര്‍മാണ കമ്പനിയുടെ എംഡിയായി. 1973 ലാണ് ലിവ് ആന്ഡ് ലെറ്റ് ഡൈ എന്ന ബോണ്ട് ചിത്രം ലഭിക്കുന്നത്.


പുതിയ ബോണ്ടിനെ പ്രേക്ഷകര്‍ ഇരു കൈയ്യും നീ്ട്ടി സ്വീകരിച്ചു. തുടര്‍ന്ന്, ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍, ദ സ്‌പൈ ഹു ലവ്ഡ് മി, ഒക്ടോപസി, മൂണ്‍റാകെര്‍, ഫോര്‍ യുവര്‍ ഐയിസ് ഒണ്‍ലി, എ വ്യു ടു കില്‍ തുടങ്ങിയവയാണ് ഇവ.


57 വയസുവരെ നായക സ്ഥാനത്ത് അദ്ദേഹം അഭിനയിച്ചിരുന്നു. പിന്നീട് തിമോത്തി ഡാല്‍ടണ് ബോണ്ട് വേഷം കൈമാരി. ഐക്യരാഷ്ട്രസഭയുടെ യൂണിസെഫില്‍ ഗുഡ് വില്‍ അംബാസഡറായി മൂര്‍ പ്രവര്‍ത്തിച്ചിരുന്നു.


കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നത് വലിയ ജീവിത ആഗ്രഹമായിരുന്നുവെന്ന് മൂര്‍ ഒരിക്കല്‍ പറഞ്ഞു, കുട്ടിക്കാലത്ത് താനും ലൈംഗിക ചൂഷണത്തിന് വിധേയനായി. എന്നാല്‍, പതിനാറു വയസുവരെ ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞില്ല. ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുന്നത് ലജ്ജാകരമാണെന്ന ്കരുതിയിരുന്നു. കുട്ടിക്കടത്തും ലൈംഗിക ചൂഷണത്തിനുമെതിരെയാണ് മൂര്‍ തന്റെ അവസാന കാലത്ത് പൊരുതിയിരുന്നത്.


മൈ വേള്‍ഡ് ഈസ് മൈ ബോണ്ട് എന്ന പേരില്‍ മൂര്‍ ജീവചരിത്രവും എഴുതിയിട്ടുണ്ട്. മൂന്നു വട്ടം വിവാഹിതനായ റോജര്‍ മൂറിന് 2002 ല്‍ നാലാം വിവാഹവും നടന്നു. അതും 74 ാം വയസില്‍

Tags : Roger Moore 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ