General News

കൂല്‍ഭൂഷണെ തട്ടിക്കൊണ്ടു പോയത് ഇറാനില്‍ നിന്ന് മുന്‍ ഐഎസ്‌ഐ ഏജന്റ്

Wed, May 24, 2017

Arabianewspaper 278
കൂല്‍ഭൂഷണെ തട്ടിക്കൊണ്ടു പോയത് ഇറാനില്‍ നിന്ന് മുന്‍ ഐഎസ്‌ഐ ഏജന്റ്

ഇന്ത്യക്കാരനായ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.


ജാദവിനെ ബലൂചിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തുവെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. പാക്കിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തിയെന്നും നിരവധി സ്‌ഫോടനങ്ങളുടെ ആസൂത്രികനായിരുന്നു ജാദവെന്നും പാക് സൈന്യം ആരോപിച്ചിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്നാണ് ഐഎസ്‌ഐ മുന്‍ ഉദ്യോഗസ്ഥന്‍ അജ്മജ് ഷൊയബ് പറയുന്നത്.


ഈ കുറ്റങ്ങള്‍ ആരോപിച്ചാണ് പാക്കിസ്ഥാന്‍ ജാദവിന് വധശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍, ബിസിനസ്‌കാരനായ ജാദവ് ഇറാനിലെത്തിയപ്പോഴാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്. ഇന്ത്യയുടെ നിലപാടിനെ ന്യായികരിക്കുന്നതാണ് ഐഎസ്‌ഐ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍,.


രാജ്യാന്തര കോടതിയില്‍ അന്തിമ വിധിക്കു മുമ്പ് ഇക്കാര്യം ഇന്ത്യ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ