General News

യെച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കണം- സിപിഎം ബംഗാള്‍ ഘടകം

Wed, May 24, 2017

Arabianewspaper 244
യെച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കണം- സിപിഎം ബംഗാള്‍ ഘടകം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മൂന്നാം വട്ടവും രാജ്യസഭയിലെത്തിക്കണമെന്ന് പാര്‍ട്ടി ബംഗാള്‍ ഘടകം ആവശ്യമുന്നയിച്ചു. യെച്ചൂരിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ് ബംഗാള്‍ നേതാക്കളുടെ ആവശ്യം.


എന്നാല്‍, യെച്ചൂരിയെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം അനിവാര്യമാണ്. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയില്‍ എത്തിക്കുന്നതിനോട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് എതിര്‍പ്പുണ്ട്.  പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാധാരണ പാര്‍ലമെന്റിലോ നിയമസഭയിലോ അംഗമാകാറില്ല. പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിക്കാനായാണ് ഇത്. രണ്ടു വട്ടത്തില്‍ കൂടുതല്‍ രാജ്യസഭയിലേക്ക്പാര്‍ട്ടി അംഗങ്ങളെ അയയ്ക്കാറില്ലെന്ന കീഴ് വഴക്കവും ഉണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയില്‍ എത്തുന്നത് കേരളം പോലുള്ള സംസ്ഥാനത്ത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രകാശ് കാരാട്ട് വിഭാഗം പറയുന്നു.


സീതാറാം യെച്ചൂരി മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. സീതാറാം യെച്ചൂരിയെ പോലുള്ള പരിണിത പ്രജ്ഞനായ ഒരാള്‍ രാജ്യസഭയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.


അതേസമയം, ഒരാള്‍ രണ്ടു വട്ടത്തില്‍ കൂടുതല്‍ രാജ്യസഭാംഗമാകരുതെന്ന പാര്‍ട്ടി നയം സീതാറാം യെച്ചൂരിക്ക് വിഘാതമാണ്. ഇത് മറികടക്കാനാണ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇന്നു ചേരുന്ന പൊളിറ്റ് ബ്യുറോയോട് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരി്ക്കുന്നത്.


യെച്ചൂരിയുടേത് ഉള്‍പ്പെടെ പത്തോളം പ്രമുഖ എംപിമാരുടെ കാലാവധിയാണ് ജുലൈ-ഓഗസ്ത് മാസങ്ങളില്‍ അവസാനിക്കുന്നത്.


കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍ ഗുജറാത്തില്‍ നിന്നുള്ള അഹമദ് പട്ടേല്‍, . മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവരുടെ ഒഴിവിലേക്ക് ജൂണ്‍ എട്ടിന് തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.


പത്ത് അംഗങ്ങളില്‍ നാലു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും മൂന്നു പേര്‍ കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് ബിജെപി സീറ്റുകളും ഒരു സിപിഎം സീറ്റുമാണ് ഒഴിയുന്നത്. ബംഗാളിലെ ആറു സീറ്റുകളില്‍ അഞ്ചിലും തൃണമൂലിന് വിജയിക്കാനാകും,. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സിപിഎമ്മിന് യെച്ചുരിയെ വിജയിപ്പിക്കുക എളുപ്പമല്ല. കോണ്‍ഗ്രസ് വോട്ടുകളും ഇതിനായി വേണം.


ജൂലൈ 24 ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇതിനു മുമ്പ് രാജ്യസഭയിലെ ഒഴിവുകള്‍ നികത്തേണ്ടതായിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ