General News

വിവാദ ആത്മിയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു

Tue, May 23, 2017

Arabianewspaper 272
വിവാദ ആത്മിയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാര ഇടനാഴികളില്‍ ഒരു കാലത്ത് വിഹരിച്ചിരുന്ന വിവാദ സന്യാസി ചന്ദ്ര സ്വാമി അന്തരിച്ചു 66 വയസായിരുന്നു. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന സ്വാമി പല വന്‍കിട നേതാക്കളുടേയും ഉപദേശകനായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗററ്റ് താച്ചര്‍, ബ്രൂണെ സുല്‍ത്താന്‍ തുടങ്ങിയ ലോക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.


മസ്തിഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. 


നേമി ചന്ദ് എന്ന ചന്ദ്ര സ്വാമി അവസാനകാലഘട്ടത്ത് പൊതു വേദികളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. ജോതിഷ പണ്ഡിതനെന്ന നിലയിലാണ് അധികാര കേന്ദ്രങ്ങളുടെ ഇഷ്ടതോഴനായി ഇദ്ദേഹം മാറിയത്.


പ്രധാനമന്ത്രിയായി നരസിംഹ റാവു വന്നതോടെയാണ് ചന്ദ്രസ്വാമിയുടെ സ്വാധീനം വര്‍ദ്ധിച്ചത്. റാവുവിന്റെ ഉപദേശകനായാണ് അറിയപ്പെട്ടിരുന്നത്. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായുമായിരുന്നു ഇദ്ദേഹം.


സെന്റ് ക്വിറ്റ്‌സ് സാമ്പത്തിക തിരിമറി കേസില്‍ കുറ്റരോപിതാനായിരുന്നു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ