General News

ദുബായിയില്‍ വാഹാനാപകടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

Tue, May 23, 2017

Arabianewspaper 300
ദുബായിയില്‍ വാഹാനാപകടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു DubaiPoliceHQ/twitter.com

ദുബായിയിലുണ്ടായ വാഹാനാപകടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു 35 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.. മുഹമദ് ബിന്‍ സായിദ് റോഡില്‍ (എമിറേറ്റ്‌സ് റോഡ്) നിന്നും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള കണക്ഷന്‍ റോഡായ അല്‍ യാലായിസിലാണ് അപകടം.


ബസില്‍ 41 പേരാണ് ഉണ്ടായിരുന്നത്. ടയര്‍ പൊട്ടിയ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡില്‍ നിന്നും തെന്നിമാറി എതിര്‍ വശത്ത് നിന്നും വന്ന ട്രെക്കില്‍ ഇടിക്കുകയുമായിരുന്നു.


അപകടം ഉണ്ടായ ഉടനെ തന്നെ പോലീസും ആംബുലന്‍സും സ്ഥലത്ത് എത്തി. പരിക്കേറ്റവരെ ആശുപത്രിയിലാക്കി. ബസില്‍ കുടുങ്ങിപ്പോയ 22 പേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ