General News

അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം ഗുരുവായൂര്‍ ഭണ്ഡാരത്തില്‍

Tue, May 23, 2017

Arabianewspaper 216
അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം ഗുരുവായൂര്‍ ഭണ്ഡാരത്തില്‍

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണങ്ങള്‍ ഗുരുവായുരിലെ ഭണ്ഡാരത്തില്‍ നിന്നും കണ്ടെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നുപ്പോഴാണ് ഈ സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.


കഴിഞ്ഞ ഏപ്രില്‍ 20 നാണ് തിരുവാഭരണം കാണാതായത്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവരത്‌നപതക്കമുള്ള തിരുവാഭരണമാണ് കാണാതായത്.


നൂറിലേറെ വര്‍ഷം പഴക്കമുള്ളതാണ് ഈ ആഭരണങ്ങള്‍ എന്നു ദേവസ്വം അധികൃതര്‍ പറയുന്നു.


കാണാതായ തിരുവാഭരണം തേടി വന്‍ തിരച്ചിലാണ് നടത്തിയിരുന്നത്. ക്ഷേത്രക്കുളം വറ്റിച്ച് പരിശോധനയും നടത്തിയിരുന്നു. കുളത്തിനൊപ്പം ക്ഷേത്രത്തിലെ കിണറും വറ്റിച്ചിരുന്നു.


മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരെ വിളിച്ച് ചോദ്യം ചെയ്തിരുന്നു,. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. വിശേഷ ദിവസങ്ങളില്‍ ചാര്‍ത്താറുണ്ടായിരുന്ന തിരുവാഭരണം കഴിഞ്ഞ വിഷു ദിനത്തില്‍ ചാര്‍ത്താതെ വന്നതോടെയാണ് ഇത് കളവു പോയെന്ന് കണ്ടെത്തിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ