General News

എംസിഡി: രണ്ട് വാര്‍ഡില്‍ ആപിനും, കോണ്‍ഗ്രസിനും ജയം, ബിജെപിക്ക് കനത്ത തിരിച്ചടി. ഒരു വാര്‍ഡില്‍ കെട്ടി വെച്ച കാശ് പോയി,. സിറ്റിംഗ് സീറ്റ് ആപ് പിടിച്ചെടുത്തു.

Tue, May 23, 2017

Arabianewspaper 278
എംസിഡി: രണ്ട് വാര്‍ഡില്‍ ആപിനും, കോണ്‍ഗ്രസിനും ജയം

ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന മാറ്റി വെച്ച രണ്ട് വാര്‍ഡുകളിലെ വോട്ടിംഗി ഫലം പുറത്തുവന്നു. ഒന്നില്‍ കോണ്‍ഗ്രസും മറ്റൊന്നില്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയും വിജയിച്ചു.


മത്സരഫലം ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സന്‍ജയ് ജെയിന്‍ 12, 652 വോട്ടുകള്‍ 2012 ല്‍ നേടിയ സ്ഥലമാണ് ആംആദ്മി പാര്‍ട്ടിയുടെ രേഷ്മനദിം പിടിച്ചെടുത്തത്.


ഇതോടെ 270 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 184 സീറ്റുകളിലും ആംആദ്മി പാര്‍ട്ടിക്ക് 47 ഉം കോണ്‍ഗ്രസിന് 31 ഉം മറ്റുള്ളവര്‍ക്ക് 10 സീറ്റുകളുണ്ട്.


നോര്‍ത്ത് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സാരായ് പിപല്‍ ഥല വാര്‍ഡില്‍ കോണ്‍ഗ്രസിലെ മുകേഷ് ഗോയലും ഈസ്റ്റ് ഡെല്‍ഹിയിലെ മൗജ്പൂര് വാര്‍ഡില്‍ ആംആദ്മിയുടെ രേഷ്മയും വിജയിച്ചു. രേഷ്മ കോണ്‍ഗ്രസിലെ രേഖാ ശര്‍മയെ 699 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഇവിടെ കെട്ടിവെച്ച തുക നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.


കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി മുകേഷ് ഗോയല്‍ ബിജെപിയുടെ രാം ശര്‍മയെ 2,743 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം സ്ഥാനത്തായി. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഈ രണ്ടു വാര്‍ഡുകളിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്.


ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജി രിവാളിനെതിരെ മന്ത്രിസഭയിലെ തന്നെ അംഗം കപില്‍ മിശ്ര അഴിമതി ആരോപണം ഉന്നയിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആപ് സ്ഥാനാര്‍ത്ഥി വിജയിച്ചത് പാര്‍ട്ടിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ