General News

വിഴിഞ്ഞം തുറുമുഖത്തിനെതിരെ സിഎജി റിപ്പോര്‍ട്ട്

Tue, May 23, 2017

Arabianewspaper 215
വിഴിഞ്ഞം തുറുമുഖത്തിനെതിരെ സിഎജി റിപ്പോര്‍ട്ട്

വിഴിഞ്ഞം പദ്ധതി കേരളത്തിന് സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന് സിഎജിയുടെ റിപ്പോര്‍ട്ട് വന്നത് മുന്‍ സര്‍ക്കാരിനെ വെട്ടിലാക്കും. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മുന്‍ കൈ എടുത്ത് അദാനി ഗ്രൂപ്പിന് നല്‍കിയ തുറുമുഖം കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് സിഎജിയുടെ കണ്ടെത്തല്‍,.


പദ്ധതിയുടെ പ്രമൊട്ടര്‍മാരായ അദാനിക്ക് മുപ്പതിനായിരം കോടിയുടെ അധിക ലാഭം ഉണ്ടാക്കി കൊടുക്കുന്ന പദ്ധതി സംസ്ഥാനത്തിന് ഗുണകരമല്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. നിര്‍മാണ കാലാവധി 10 വര്‍ഷം നീട്ടി നല്‍കിയതും ഇത് 20 വര്‍ഷം കൂടി നീട്ടി നല്‍കാവുന്നതാണെന്ന നിബന്ധനയും കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് സിഎജി പറയുന്നു.


കഴിഞ്ഞ ദിവസം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ വിഴിഞ്ഞം പദ്ധതിക്കെതിരെ സംസാരിച്ചിരുന്നു.


കരാറിലെ വ്യവസ്ഥകള്‍ സംസ്ഥാന താര്‍പര്യത്തിന് വിരുദ്ധമാണെന്ന സിഎജിയുടെ കണ്ടെത്തലുകള്‍ അതീവ ഗൗരവമേറിയതാണെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി എം സുധിരന്‍ അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസിലെ വിരുദ്ധ അഭിപ്രായം തെളിയിക്കുന്നതാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ