General News

പുലിമുരുകനും, ബാഹുബലിയും ഒക്കെ വേണം, ഒപ്പം ഓമനക്കുട്ടനും

Tue, May 23, 2017

Arabianewspaper 318
പുലിമുരുകനും, ബാഹുബലിയും ഒക്കെ വേണം, ഒപ്പം ഓമനക്കുട്ടനും

മലയാളി ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് പണം വാരി നല്‍കും. എന്നാല്‍, ഗുണമുള്ള ചെറു ബഡ്ജറ്റ് ചിത്രങ്ങല്‍ എത്തുമ്പോള്‍ പുറം തിരിക്കും. വലിയ ചിത്രങ്ങളുടെ ഹാങ്ങോവറുകള്‍ക്കിടയിലാണ് നവാഗത സംവിധായകനായ രോഹിത് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എത്തിയത്. ആസിഫ് അലിയാണ് നായകന്‍.


മികച്ച പരീക്ഷണ സിനിമ എന്ന് പലരും പറഞ്ഞു, ചിത്രത്തിന്റെ മേക്കിംഗിനെ കുറിച്ചും മറ്റും പലരും വാചാലരായി. ചിത്രം ഇഷ്ടപ്പെട്ടതായും അഭിപ്രായം പറഞ്ഞു, എന്നാല്‍, തീയ്യറ്ററില്‍ ചിത്രം കാണാന്‍ ആളില്ല.


ഒടുവില്‍ നിരാശനായ ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടും. പടം കാണാന്‍ ആഗ്രമുള്ളവര്‍ പെട്ടെന്ന് കണ്ടോ .. ഇപ്പോ തെറിക്കും തീയ്യറ്റിന്ന് ...


സംവിധായകന്റെ നിരാശയായിരുന്നു ഈ വാക്കുകളില്‍ പ്രതിഫലിച്ച് നിന്നത്. ഈ അവസ്ഥയില്‍ എത്തേണ്ട ചിത്രമല്ല ഓമനക്കുട്ടന്‍ എന്ന് ചിത്രം കണ്ടവര്‍ പറയുന്നു. നിരവധി പേര്‍ ഇതോടെ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. എന്നാല്‍, തീയ്യറ്റില്‍ ആളു വന്നില്ലെങ്കില്‍ പടം പായ്ക്കാക്കും എന്നാണ് സൂചന.


ഇതിനൊപ്പം ഇറങ്ങിയ മറ്റൊരു ചിത്രമായ ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫും ഓമനക്കുട്ടന് പിന്തുണയുമായി എത്തിയത് സോഷ്യല്‍ മീഡിയയെ ആവേശം കൊള്ളിച്ചു.


സംവിധായകന്‍ ആഷിക് അബു, ഭര്യയും നടിയുമായ റിമ കല്ലിങ്കല്‍, നടന്‍ അജു വര്‍ഗീസ് തുടങ്ങിയ പ്രമുഖരും ഓമനക്കുട്ടന് പിന്തുണയുമായി എത്തി. ഇതോടെ, തീയ്യറ്റുകളില്‍ ചിത്രം ഹൗസ് ഫുള്ളായി ഓടുന്നുവെന്നാണ് രിപ്പോര്‍ട്ടുകള്‍,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ