General News

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടി: ജയില്‍ ഡിഐജിക്കെതിരെ അന്വേഷണം

Tue, May 23, 2017

Arabianewspaper 192
ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടി: ജയില്‍ ഡിഐജിക്കെതിരെ അന്വേഷണം

സര്‍ക്കാര്‍ വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് ജയില്‍ ഡിഐജി ബി പ്രദീപിനെതിരെ അന്വേഷണം, ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.


ജയിലിലെ ക്ഷേമ പരിപാടികളില്‍ സീരിയല്‍ താരങ്ങളെയും മറ്റും പങ്കെടുപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു പരിപാടിക്ക് ജയില്‍ വകുപ്പിന്റെ ഔദ്യോഗിക വാഹനത്തില്‍ നടിയുമായി യാത്ര ചെയ്തത് ചട്ട ലംഘനമാണെന്നാണ് പരാതി.


സംഭവത്തില്‍ മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിരുന്നു. ഐജി ഗോപകുമാര്‍ സംഭവത്തില്‍ അന്വേഷണം നടത്തും. കഴിഞ്ഞ മാര്‍ച്ച് 12 ന് ഡിഐജിയും നടിയും ജയില്‍ വകുപ്പിന്റെ വാഹനത്തില്‍ ഒരുമിച്ച് സഞ്ചരിച്ചുവെന്നാണ് പരാതി. ജയില്‍ ദിനാഘോഷത്തില്‍ പങ്കെടുപ്പിക്കാന്‍ നടിയെ കൊണ്ടു വന്ന വകയില്‍ പതിനായിരം രൂപയും വകുപ്പില്‍ നിന്നും എഴുതി വാങ്ങിയിട്ടുണ്ട്.


ജയില്‍ ആസ്ഥാനത്ത് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഔദ്യോഗിക വസതിയില്‍ സിരിയല്‍ താരങ്ങളെ വിളിച്ചു വിരുന്നു നല്‍കാറുണ്ടെന്നും കത്തില്‍ ആരോപണം ഉണ്ട്.


 

Tags : DIG 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ