General News

കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണം -സിബിഐ

Tue, May 23, 2017

Arabianewspaper 238
കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണം -സിബിഐ

കലാഭവന്‍ മണിയുടെ മരണം സ്വാഭാവിക രീതിയിലുള്ളതല്ലെന്ന് കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനാല്‍, ഇപ്പോള്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയാണെന്നും കേസ് അന്വേഷണ മുറയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങിനെ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. നേരത്തെ, കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിമുഖത കാണിച്ചിരുന്നു.


കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചിയിലെ ആസ്പത്രിയില്‍ മരിക്കുന്നത്. കരള്‍ രോഗത്തിന് മണി ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മണിയുടെ ആന്തരികാവയങ്ങളില്‍ വിഷമദ്യത്തിന്റെയും കീടനാശിനിയുടേയും അംശം കണ്ടെത്തിയിരുന്നു.


മണിയുടെ ഔട്ട് ഹൗസില്‍ വ്യാജമായി മദ്യം ഉണ്ടാക്കി അതിഥി സല്‍ക്കാരം നടത്തിയതായി സുചനകളുണ്ട്. സുഹൃത്തുക്കളും സഹായികളും ഇതിന് പിന്നിലുണ്ടെന്ന് സൂചനകളുണ്ട്.


മണിയുടെ സുഹൃത്തുക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് സഹോദരന്‍ രാമകൃഷ്ണന്‍ രംഗത്തുള്ളത്. ഹൈദരബാദിലെ രാസ പരിശോധനയിലും കൊച്ചി കാക്കനാട്ടെ ലാബ് പരിശോധനയിലും ചികിത്സ നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നതിനാലാണ് ദുരൂഹത മാറ്റാന്‍ സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ