General News

ലണ്ടനില്‍ സംഗീത നിശയ്ക്കിടെ സ്‌ഫോടനം: 19 മരണം

Tue, May 23, 2017

Arabianewspaper 150
ലണ്ടനില്‍ സംഗീത നിശയ്ക്കിടെ സ്‌ഫോടനം: 19 മരണം

ലണ്ടനിലെ മാഞ്ചെസ്റ്റര്‍ അരീനയില്‍ സംഗീത നിശയ്ക്കിടെ നടന്ന സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശ നടന്നു കൊണ്ടിരിക്കെ തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം.


സംഗീത നിശയുടെ അവസാന ഘട്ടത്തില്‍ ആളുകള്‍ പുറത്ത് ഇറങ്ങിക്കൊണ്ടിരിക്കെ കാണികളുടെ വിശ്രമ മുറിയില്‍ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് ഇവിടെ സംഗീത നിശ അരങ്ങേറിയത്. എന്നാല്‍, വിശ്രമ മുറിയിലോ ശുചിമുറിയിലോ പരിശോധന നടന്നില്ലെന്ന് പറയപ്പെടുന്നു.


യുകെ പ്രധാന മന്ത്രി സംഭവത്തില്‍ അഗാധ നടുക്കം രേഖപ്പെടുത്തി. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രധാന മന്തി തേരെസ മെ പറഞ്ഞു,.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ