Travel News

സൂപ്പര്‍ ലക്ഷ്വറി തേജസ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു

Mon, May 22, 2017

Arabianewspaper 1100
സൂപ്പര്‍ ലക്ഷ്വറി തേജസ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു

ഇന്ത്യയുടെ സെമി ഹൈ സ്പീഡ് ട്രെയിന്‍ തേജസ് എക്‌സ്പ്രസ് മുംബൈയില്‍ നിന്നും ഗോവയിലേക്ക് കന്നി യാത്ര ആരംഭിച്ചു, എട്ടര മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ആദ്യ തയ്യാറെടുപ്പു നടക്കുമ്പോള്‍ 400 ലേറെ യാത്രക്കാര്‍ ട്രയിനില്‍ ഇടംപിടിച്ചിരുന്നു. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയിലാകും തേജസ് ഓടുക. എന്നാല്‍ ശരാശരി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററായിരിക്കും.


ഇന്ത്യന്‍ റെയില്‍ വേയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വേഗത്തിലോടുന്ന ട്രെയിന്‍ സര്‍വീസ് .


ജനശതാബ്ദിയേക്കാള്‍ സമയക്കുറവില്‍ ഗോവയില്‍ എത്തുമെന്നാണ് റെയില്‍ വേ പറയുന്നത്. മഞ്ഞ നിറത്തിലുള്ള ബോഗികളുമായാണ് ട്രെയിന്‍ എത്തിയത്. ഫ്‌ളൈറ്റിലെ യാത്രാ സൗകര്യങ്ങളാണ് ട്രെയിനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1500 രൂപയ്ക്കാണ് കുറഞ്ഞ ടിക്കറ്റ് ലഭിക്കുക.


റെയില്‍ വേ മന്ത്രി സുരേഷ് പ്രഭു ട്രെയിനിനു പച്ച കൊടി കാണിച്ചു. സീറ്റുകള്‍ക്ക് മുന്നില്‍ ഒരോ യാത്രക്കാരനും എല്‍ഇഡി സ്‌കീനുകള്‍ ലഭ്യമാണ്. സിനിമ കാണാനും ഗെയിം കളിക്കാനും സൗകര്യമുണ്ട്. ഇതു കൂടാതെ സൗജന്യ വൈ ഫൈയും ലഭ്യമാണ്. ഒരോ കോച്ചിലും 56 യാത്രക്കാരെ വഹിക്കാം. ഇത്തരത്തില്‍ പതിനഞ്ചോളം കോച്ചുകള്‍ ഉണ്ട്. തുകല്‍ സീറ്റുകളും അറ്റന്‍ഡറുകളെ വിളിക്കുന്നതിന് ബട്ടണുകളും സീറ്റിനു മുന്നിലുണ്ട്. ഓട്ടോമാറ്റിക് ഡോറുകളാണ് തേജസിന്റേത്.


തേജസില്‍ സിസിടിവി ക്യാമറകളും ഫിറ്റ് ചെയ്തിട്ടുണ്ട്. പുകയോ തീയൊ ഉണ്ടായാല്‍ കണ്ടെത്തി അപായ ശബ്ദം മുഴക്കുന്ന സൗകര്യവും ഉണ്ട്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 2,680 രൂപയും (ഭക്ഷണം ഉള്‍പ്പടെ) എസി ചെയര്‍ കാറില്‍ യാത്ര ചെയ്യാന്‍ 1,280 രൂപയുമാകും. ശതാബ്ദി എക്‌സ്പ്രിസിനേക്കാള്‍ കൂടുതല്‍ തുകയാണ് ഇതിലെ നിരക്ക്.


മുംബൈ -ഗോവയ്ക്കു ശേഷം, ഡെല്‍ഹി-ചണ്ഡിഗഡ്, മുംബൈ -സൂറത്ത് എന്നി റൂട്ടുകളിലും തേജസ് എക്‌സപ്രസ് സര്‍വ്വീസ് ആരംഭിക്കും.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ