General News

ജേക്കബ് തോമസിന്റെ പുസ്ത പ്രകാശനം -മുഖ്യമന്ത്രി പിന്‍മാറി

Mon, May 22, 2017

Arabianewspaper 179
ജേക്കബ് തോമസിന്റെ പുസ്ത പ്രകാശനം -മുഖ്യമന്ത്രി പിന്‍മാറി

ഡിജിപി ജേക്കബ് തോമസിന്റെ പുസ്ത പ്രകാശന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അവധിയെടുത്ത് മാറി നില്‍ക്കുന്ന ജേക്കബ് തോസ് തന്റെ സര്‍വ്വീസ് സ്റ്റോറിയില്‍ വിവാദമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റം എന്നറിയുന്നു.  


സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് ജേക്കബ് തോമസ് പുസ്തകത്തില്‍ പലതും ആരോപിക്കുന്നതെന്നും സര്‍വ്വീസിലിരിക്കെ ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിയമ പ്രശ്‌നം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നുമാണ് മുഖ്യമന്ത്ിര പ്രകാശന കര്‍മത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന് ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ എം മാണി, കെ ബാബു, സിപിഐ മന്ത്രി സി ദിവാകരന്‍ തുടങ്ങിയവര്‍ക്കെതിരെ നേരിട്ടും മറ്റു ചില നേതാക്കളും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരോക്ഷമായും പരാമര്‍ശം ഉള്ളതിനാലാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍ നിന്നും പിന്മാറിയതെന്ന് പറയപ്പെടുന്നു.


സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ മുഖമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുന്നുമുണ്ട് . മുഖ്യമന്ത്രിയായിരിക്കെ ഒരു കേസിലും പിണറായി വിജയന്‍ ഇടപെട്ടിട്ടില്ലെന്നും ജേക്കബ് തോമസ് പറയുന്നുണ്ട്.


കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് പുസ്തകത്തില്‍ വിവാദ പരമാര്‍ശങ്ങള്‍ ഉള്ളതിനാല്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കെസി ജോസഫ് എംഎല്‍എ പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മുഖ്യമന്ത്രി വിട്ട നില്‍ക്കുന്നതെന്ന് പറയപ്പെടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ