General News

ദലിത് ഭവനത്തില്‍ ഹോട്ടല്‍ ഭക്ഷണം വരുത്തി കഴിച്ചു, തൊട്ടുകൂടായ്മയെന്ന് ആരോപണം, യെദ്യുരപ്പയെക്കെതിരെ കേസ്, നിഷേധിച്ച് ബിജെപി

Mon, May 22, 2017

Arabianewspaper 225
ദലിത് ഭവനത്തില്‍ ഹോട്ടല്‍ഭക്ഷണം വരുത്തി കഴിച്ചു, യെദ്യുരപ്പയെക്കെതിരെ കേസ്

ദലിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനെത്തിയ കര്‍ണാടക ബിജെപി നേതാവ് യെദ്യുരപ്പയും സംഘവും ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത് തൊട്ടുകൂടായ്മ ഉള്ളതിനാലാണെന്ന് ആരോപണം.


കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ ചിത്രദുര്‍ഗില്‍ എത്തിയ ബിജെപി സംഘമാമാണ് ദലിത് വീട്ടില്‍ രാവിലെ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയത്. വീട്ടുകാര്‍ ഉണ്ടാക്കിയ പുലാവ് കഴിക്കാതെ സമീപത്തെ ഹോട്ടലില്‍ നിന്നും ഇഡ്ഡലിയും വടയും വരുത്തി കഴിച്ചുവെന്നാണ് കന്നട മാധ്യമങ്ങള്‍ റി്‌പ്പോര്‍ട്ടു ചെയ്യുന്നത്.


ദലിതരെ അപമാനിച്ചതാണെന്ന് കാണിച്ച് ദലിത് സംഘടന യെദ്യുരപ്പയ്‌ക്കെതിരെ കേസ് നല്‍കി. എന്നാല്‍, യെദ്യുരപ്പയേയും സംഘത്തേയും വരവേറ്റ വീട്ടുകാര്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറയുന്നു. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവരല്ലെന്നും ഭക്ഷണം തികയാതെ വന്നപ്പോള്‍ പുറത്തു നിന്നും വരുത്തിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.


രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസും ജനതാദളും ഒരുമിച്ച് നടത്തുന്ന ദുഷ്പ്രചാരണം മാത്രമാണിതെന്ന് യെദ്യുരപ്പ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് കോണ്‍ഗ്രസിനം ജനതാദളിനുമറിയാം ഇത്തരം അസംബന്ധ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇവരുടെ ആശങ്കയാണ് തെളിയുന്നതെന്ന് ബിജെപി നേതാവ് സുരേഷ് കുമാര്‍ പറഞ്ഞു.


ദലിത് കോളനികളിലും ഭവനങ്ങളിലും തനിക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളി പൂണ്ടവരാണ് ഇത്തരം വ്യാജ വര്‍ത്തയ്ക്കു പിന്നിലെന്ന് യെദിരുപ്പ പറഞ്ഞു.


അടുത്ത വര്‍ഷം മെയിലാണ് കര്‍ണാടകയില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടടക്കുക. ക്യത്യം ഒരു വര്‍ഷം ഇനിയും അവശേഷിക്കെ യെദ്യുരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ഗ്രാമങ്ങളിലെത്തി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ചിത്രദുര്‍ഗയില്‍ ഗൃഹ സമ്പര്‍ക്ക പ്രചാരണം ബിജെപി നടത്തുന്നത്.


നേരത്തെ, ബിജെപി നേതാക്കള്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉയരുകയും ബെല്ലാരിയിലെ ഖനി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത ബിജെപി പ്രതിച്ഛായ മെച്ചപ്പെടുത്തി വരുകയാണ്. യെഗ്യുരപ്പയുടെ പേരില്‍ ഉണ്ടായിരുന്ന അനധികൃത ഭൂമി ഇടപാട് കേസും തേഞ്ഞ് മാഞ്ഞ് പോയ ശേഷം വീണ്ടും ഇദ്ദേഹത്തെ മുന്‍ നിര്‍ത്തി കര്‍ണാടക തിരിച്ചു പിടിക്കാനാണ് ബിജെപിയുടെ ശ്രമം.



Tags : Yeddyurappa 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ