General News

രജനി കന്നടക്കാരനെന്ന് ആരോപിച്ച് പ്രതിഷേധം

Mon, May 22, 2017

Arabianewspaper 220
രജനി കന്നടക്കാരനെന്ന് ആരോപിച്ച് പ്രതിഷേധം

രജനീകാന്ത് രാ്ര്രഷ്ടീയത്തില്‍ പ്രവേശിക്കുന്നതിനെതിരെ ഒരു സംഘമാളുകള്‍ ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തി. രജനീകാന്ത് കന്നടക്കാരനാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.


തമിഴ്‌നാട്ടിലെ ഭരണത്തിന് കന്നടക്കാാരന്‍ വേണ്ടെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. രജനീയുടെ വസതിക്കു മുന്നിലും ഇരുപതോളം വരുന്ന സംഘം പ്രതിഷേധിച്ചു,


മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് കുടിയേറിയ രജനീകാന്തിന്റെ യഥാര്‍ത്ഥ പേര് ശിവജിറാവു ഗെയ്ക്ക് വാദ് എന്നാണ്. രജനീ വളര്‍ന്നത് മൈസൂരിലായിരുന്നുു. പിന്നീട് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ കണ്ടക്ടറായി ജോലി ചെയ്തു. ഇതിിനു ശേഷം സിനിമ അഭിനയ മോഹവുമായി തമിഴ് നാട്ടിലെ കോടമ്പാക്കത്തേക്ക് വണ്ടി കയറുകയായിരുന്നു.


രജനീകാന്ത് മാത്രമല്ല തമിഴ് നാട് രാഷ്ട്രീയത്തിലെ ഒട്ടുമിക്ക വമ്പന്‍മാരും അന്യസംസ്ഥാനക്കാരാണെന്നതാണ് വസ്തുത.


ഡിഎംകെയുടെ അദ്ധ്യക്ഷന്‍ മുത്തുവേല്‍ കരുണാനിധിയുടെ മാതൃഭാഷ തെലുങ്കാണ്. തെലുങ്കു സംസാരിക്കുന്നവരായിരുന്നു കരുണാനിധിയുടെ മാതാപിതാക്കള്‍. തിരുവാരൂര്‍ ജില്ലയിലെ തിരുക്കുവലെയിലാണ് കരുണാനിധിയുടെ ജനനം.


മുന്‍ മുഖ്യമന്ത്രിയും നായക നടനും അണ്ണാ ഡിഎംകെ എന്ന രാഷ്ട്രീയ പാര്‍്ടടിയുടെ സ്ഥാപകനുമായ എംജി രാമചന്ദ്രന്‍ എന്ന എംജിആര്‍ മലയാളിയാണ്. പാലക്കാട്ട് അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച ശേഷം എംജിആര്‍ തമിഴ്‌നാട്ടിലേക്ക് കുടിയേറുകയായിരുന്നു.


എംജിആറിന്റെ ഭാര്യ വി എന്‍ ജാനകിയും മലയാളിയാണ്. കോട്ടയം ജില്ലയിലെ വൈക്കത്താണ് വി എന്‍ ജാനകിയും ജനിച്ചത്. എംജിആറിന്റെ മരണ ശേഷം ജാനകിയും തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു.


എംജിആറിന്റെ പിന്‍ഗാമിയായി തമിഴ് നാട് രാഷ്ട്രീയത്തില്‍ എത്തിയ ജയലളിത കന്നഡ സംസാരിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിച്ചതാണ്. മൈസൂരിലെ മാണ്ഡ്യയിലാണ് ജയലളിതയുടെ ജനനം. തമിഴ് വേരുകള്‍ ഉള്ള അയ്യങ്കാര്‍ കുടുംബത്തിലാണ് ജയ ജനിച്ചത്.


തമിഴ്‌നാട്ടിലെ മറ്റൊരു നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തും, തമിഴ് ദേശീയതയെക്കുറിച്ച് വചാലനാകുന്ന വൈകോ എന്ന വൈയപുരി ഗോപാലസ്വാമിയും തെലുങ്കു മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍ തന്നെ.


തമിഴ് നാട്ടിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവയ ഖുശ്ബു പഞ്ചാബി മുസ്ലീമാണ്. നടനും ഡിഎംകെ നേതാവുമായ ഡി നെപ്പോളിയന്റെ വേരുകളും ചെന്നെത്തുന്നത് ആന്ധ്രയിലാണ്. തെലുങ്കു റെഡ്ഡി കുടുംബത്തിലാണ് നെപ്പോളിയന്റെ ജനനം.


ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന് എന്നറിയപ്പെടുന്ന ഇ വി രാമസ്വാമി നായ്ക്കരും ആന്ധ്രയില്‍ നിന്നും കര്‍ണാടകയിലെത്തുകയും പിന്നീ്ട് ഈറോഡില്‍ സ്ഥിരതാമസമാക്കുകയും ചെയ്തയാളാണ് ഇവി ആര്‍.

Tags : Rajinikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ