General News

മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്തി തന്നെ നിര്‍വഹിക്കും -മുഖ്യമന്ത്രി

Mon, May 22, 2017

Arabianewspaper 241
മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്തി  നിര്‍വഹിക്കും  -മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.


ഇതുമായി ബന്ധപ്പെട്ട ആശങ്കകളും വിവാദങ്ങള്‍ക്കും അവസാനമിട്ടാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.


പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് കത്തെഴുതിയിട്ടുണ്ട്. വിദേശ പര്യടനം കഴിഞ്ഞ് എത്തിയാല്‍ മാത്രമാണ് സമയം ഉള്ളത്. ജൂണ്‍ ആദ്യവാരം കഴിയും.


സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് മെട്രോ ഉദ്ഘാടനം നടത്താനാണ് കേരള സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍, ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രിക്ക് ഒഴിവില്ലെന്നാണ് വിവരം, പ്രധാനമന്ത്രിയുടെ പരിപാടികള്‍ പലപ്പോഴും മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിക്കുന്നതാകും,


അതേസമയം, മെട്രോ റെയില്‍ ഉദ്ഘാടനത്തെക്കുറിച്ച് കഴിഞ്ഞ ഏപ്രില്‍ 11 ന് കേരളം പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച് ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.


കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് മോഡി നേരത്തെ സൂചിപ്പിച്ചിരുന്നു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ