General News

പെണ്‍കുട്ടി പരാതിയുമായി പിണറായിയുടെ പോലീസിനെ സമീപിച്ചാല്‍ -സുരേന്ദ്രന്‍ ചോദിക്കുന്നു

Mon, May 22, 2017

Arabianewspaper 324
പെണ്‍കുട്ടി പരാതിയുമായി പിണറായിയുടെ പോലീസിനെ സമീപിച്ചാല്‍ -സുരേന്ദ്രന്‍ ചോദിക്കുന്നു

പീഡകന് സ്വയം ശിക്ഷ വിധിച്ച പെണ്‍കുട്ടി പോലീസിനെ സമീപിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് സുരേന്ദ്രന്‍. കാഷായ വേഷമണിഞ്ഞ കപടസന്യാസി പീഡിപ്പിക്കാന്‍ വന്നപ്പോള്‍ പെണ്‍കുട്ടി നല്‍കിയ ശിക്ഷ പിണറായി വിജയനും സംഘവും ന്യായികരിച്ചപ്പോള്‍ ഈ പെണ്‍കുട്ടി പോലീസിനെ സമീപിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ആരെങ്കിലും ചിന്തിച്ചോ എന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ചോദിക്കുന്നു.


സൈബര്‍ സഖാക്കളും മറ്റും ഈ പ്രശ്‌നം ആഘോഷമാക്കുന്നതു കാണുമ്പോള്‍ പരമ പുച്ഛമാണ് തോന്നുന്നത്. ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പോലീസിനെ സമീപിച്ചിരുന്നുവെങ്കില്‍ പുഷ്പം പോലെ സ്വാമി കേസില്‍ നിന്ന് ഊരി പോകുമായിരുന്നു.


കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതു ഭരണത്തിനിടെ ഏതു സ്ത്രീ പീഡന കേസിലാണ് സര്‍ക്കാരും പോലീസും ശിക്ഷ വാങ്ങിക്കൊടുത്തത്. സൗമ്യക്കേസില്‍ എന്താണ് ഉണ്ടായത് ജിഷയെ കൊന്നത് അമിറുള്‍ ഇസ്ലാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനു പിന്നില്‍ മാഫിയ സംഘം ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടും പള്‍സര്‍ സുനിയെ മാത്രം ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നതും കേസിന്റെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.


സ്വാമിയുടെ ലിംഗം ച്ഛേദിച്ചതിന്റെ ക്രഡിറ്റ് ഇരട്ടചങ്കന് നല്‍കുന്ന വിഡ്ഡികള്‍ കഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നം പറഞ്ഞ് ഉറഞ്ഞു തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെറ്റയിലും പിശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചായിട്ടായിരുന്നോ ഈ ഏര്‍പ്പാടിന് ഇറങ്ങിയതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.


പോസ്റ്റിന്റെ പൂര്‍ണ രൂപം


ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെൺകുട്ടി നൽകിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളിൽ വലിയ ചർച്ചകളും നവമാധ്യമങ്ങളിൽ വലിയതോതിൽ ട്രോളുകളും അരങ്ങുതകർക്കുകയാണല്ലോ. ഈ സംഭവത്തിൽ തക്ക ശിക്ഷ ആ പെൺകുട്ടി തന്നെ നൽകിയില്ലായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൈബർ സഖാക്കളും സുഡാപ്പികളും പ്രശ്നം ആഘോഷിക്കുന്നതുകാണുന്പോൾ പരമപുഛമാണ് നാട്ടുകാർക്കുണ്ടാവുക. ആ പെൺകുട്ടി പീഡകന് കടുത്ത ശിക്ഷ നൽകാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ ഇടതുഭരണത്തിനിടയിൽ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇക്കൂട്ടർക്കു കഴിഞ്ഞത്. സൗമ്യാക്കേസ്സിൽ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകർ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുൾ ഇസ്ളാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങൾ ഇപ്പോൾ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നിൽ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാർക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പൾസർ സുനിയിൽ മാത്രമായി ഒതുക്കിയതാരാണ്. ഇതുപോലെ നൂറു നൂറു സംഭവങ്ങൾ. ആ പെൺകുട്ടി ബ്ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നൽകി ആത്മനിർവൃതി അറിയുന്ന വിഡ്ഡികൾ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെററയിലും ഏററവും ഒടുവിൽ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടർ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏർപ്പാടിനിറങ്ങിയത്?

Tags : K Surendran 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ