General News

ശ്രീഹരി സ്വാമിയെ രക്ഷിക്കാന്‍ ഗൂഡ നീക്കം, പെണ്‍കുട്ടിക്കെതിരെ പരാതി

Mon, May 22, 2017

Arabianewspaper 264
ശ്രീഹരി സ്വാമിയെ രക്ഷിക്കാന്‍ ഗൂഡ നീക്കം, പെണ്‍കുട്ടിക്കെതിരെ പരാതി

പീഡനശ്രമത്തിനിടെ. പെണ്‍കുട്ടി ആള്‍ദൈവം ചമഞ്ഞയാളുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുതിയ ഗൂഡനീക്കങ്ങള്‍. പെണ്‍കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.


സംഭവത്തിനു മുന്നില്‍ സാമ്പത്തിക ഇടപാടുകളും റിയല്‍ എസ്റ്റേറ്റ് തിരിമറിയുമാണെന്ന് കാണിച്ച് പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് എന്നയാള്‍സ ഡിജിപിക്ക് പരാതി നല്‍കി.


പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇയാള്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി പീഡനത്തിന് ഇരയായെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ പറയുന്നു.


പെണ്‍കുട്ടി ബ്ലാക് മെയിലിംഗിന് മുതിര്‍ന്നപ്പോള്‍ സ്വാമി ലിംഗം സ്വയം മുറിച്ചതാണെന്ന വാദത്തിന് പിന്തുണയുമായാണ് ഇയാള്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ നാല്‍പതു ലക്ഷം രൂപ സ്വാമി തട്ടിയെടുത്താതായി പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. ടൊയോട്ട ഇന്നോവ കാറും സ്വാമി കൈവശപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്.


പീഡിപ്പിച്ചയാളിന്റെ ലൈംഗിക ശേഷി ടെസ്റ്റ് നടത്താനാകില്ലെന്നതിനാല്‍ ഇനി കേസ് തെളിയുകയില്ലെന്നും ഇയാള്‍ പറയുന്നു,. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ ആറു വര്‍ഷമായി ഇയാളുടെ പീഡനം സഹിച്ചതെന്തിനെന്നും കണ്ടെത്തണമെന്നും പരാതിയില്‍ പറയുന്നു.


സംഭവത്തെ ന്യായികരിച്ചും പെണ്‍കുട്ടിയെ അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് അന്വേഷണം തുടങ്ങും മുമ്പു തന്നെ രംഗത്ത് വന്നതിലും ദുരൂഹതയുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു,


അതിനിടെ. റിമാന്‍ഡിലായ ശ്രീഹരിയെ മെഡിക്കല്‍ കോളേദിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ആശുപത്രിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ മജിസ്‌ട്രേറ്റ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പ്രതികരിച്ചില്ല.



എട്ടു വര്‍ഷമായി തന്നെ സ്വാമി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഇയാള്‍ നടത്തിയതായി ആരോപണം ഉണ്ട്. എന്നാല്‍, കുടുംബവുമായി വര്‍ഷങ്ങളായുള്ള സൗഹൃദ ബന്ധമാണ് ഉള്ളതെന്ന് ഗംഗേശാനന്ദ തീര്‍ത്ഥരാദര്‍ എന്ന ശ്രീഹരി പറയുന്നു.


മകളെ പീഡിപ്പിച്ച കാര്യം തനിക്കറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്.

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ