Troll Today News

ധോണി ആരാധകര്‍ ഹര്‍ഷ ഗോയങ്കയെ വളഞ്ഞിട്ട് ആക്രമിച്ചു

Mon, May 22, 2017

Arabianewspaper 1120
ധോണി ആരാധകര്‍ ഹര്‍ഷ ഗോയങ്കയെ വളഞ്ഞിട്ട് ആക്രമിച്ചു

പൂനെ ടീമിന്റെ ഉടമ സന്‍ജീവ് ഗോയങ്കയെ ധോണി ആരാധകര്‍ ഐപിഎല്‍ ഫൈനലിലെ പരാജയത്തിനു ശേഷം വളഞ്ഞിട്ടു ആക്രമിച്ചു. സ്റ്റീവ് സ്മിത്തിനെ നായകനാക്കിയതിനെ ന്യായീകരിച്ചും വിക്കറ്റ് കീപ്പറാക്കി നിര്‍ത്തി ടീമില്‍ തരം താഴ്ത്തിയതിനെ ന്യായീകരിച്ചും ഹര്‍ഷ ഗോയങ്ക ട്വിറ്ററില്‍ പോസ്റ്റിടുക പതിവായിരുന്നു.


ഐപിഎല്‍ ഫൈനലില്‍ മുംബൈ ഉയര്‍ത്തിയ ചെറിയ ടോട്ടല്‍ മറികടന്ന് പൂനെ തങ്ങളുടെ ആദ്യ കപ്പ് ഉയര്‍ത്തുമെന്ന് തോന്നിച്ചുവെങ്കിലും പൂനെയ്ക്ക് ഭാഗ്യം കൂടെയുണ്ടായില്ല.


സ്റ്റീവ് സ്മിത്ത് തിളങ്ങിയ മത്സരമാണെങ്കിലും ധോണിക്ക് കാര്യമായി ഒന്നും ചെയ്യാനാകാതിരുന്നതിന്റെ നിരാശയില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ വിരോധം തീര്‍ത്തത് ഹര്‍ഷയെ ട്രോളിയാണ്.


മുംബൈ ഇന്ത്യന്‍സിനെ നേരത്തെ പൂനെ പരാജയപ്പെടുത്തിയപ്പോള്‍ സ്മിത്താണ് മികച്ച പ്രകടനം നടത്തിയത്. കാട്ടിലെ രാജാവ് ആരാണെന്ന് തെളിഞ്ഞെന്നും ധോണിയെ നിഷ്പ്രഭമാക്കിയാണ് സ്മിത്തിന്റെ പ്രകടനമെന്നും ഹര്‍ഷ പറഞ്ഞു, സ്മിത്തിനെ നായകനാക്കിയത് മഹത്തായ നീക്കമായിരുന്നുവെന്നും ഹര്‍ഷ ട്വീറ്റ് ചെയ്തിരുന്നു. കിംഗ്‌സ് ഇലവനെതിരെ ആറു വിക്കറ്റിന് പൂനെ പരാജയപ്പെട്ടപ്പോഴും പൂനെയിലെ താരങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് ഹര്‍ഷ പുറത്തു വിട്ടു. മനോജ് തിവാരി, രഹാനെ,ക്രിസ്റ്റ്രിന്‍ എന്നിവര്‍ക്കാണ് മികച്ച സ്‌ട്രൈക്ക് റേറ്റ് എന്നും ഹര്‍ഷ വെളിപ്പെടുത്തി ധോണിയെ പരിഹസിച്ചു,


എന്നാല്‍, സണ്‍റൈസേഴ്‌സുമായുള്ള മത്സരത്തില്‍ ധോണി അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ ഹര്‍ഷ ചുവടുമാറ്റി,. ധോണി ഫോമിലേക്ക് മടങ്ങിയെത്തിയെന്നും ധോണിയുടേത് മാസ്റ്റര്‍ഫുള്‍ ഇന്നിംഗ്‌സാണെന്നും ധോണിയാക്കാളും മികച്ച ഫിനിഷര്‍ ഇല്ലെന്നും മറ്റും പറഞ്ഞ് അദ്ദേഹത്തെ പ്രശംസിക്കാനും ഹര്‍ഷ ഗോയങ്ക മറന്നില്ല,


എന്നാല്‍, പൂനെ ഉടമയുടെ സഹോദരന്റെ കണ്ണില്‍ ചോരയില്ലാത്ത കമന്റുകള്‍ അദ്ദേഹത്തിന്റെ ടീമിന്റെ പരാജയത്തെ തുടര്‍ന്ന് ട്രോളന്‍മാര്‍ ആഘോഷമാക്കുകയായിരുന്നു.





Tags : Dhoni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ