General News

റയലിന് വിജയം, കീരീടം: ബാഴ്‌സയ്ക്ക് വിജയത്തിലും നിരാശ

Mon, May 22, 2017

Arabianewspaper 199
റയലിന് വിജയം, കീരീടം :  ബാഴ്‌സയ്ക്ക് വിജയത്തിലും നിരാശ

നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ ഐബരിനെതിരെ രണ്ട് ഗോള്‍ വിജയം നേടിയെങ്കിലും മറ്റൊരു മത്സരത്തില്‍ വിജയം കരസ്ഥമാക്കി പോയിന്റ് നിലയില്‍ മുന്നിലെത്തിയ റയല്‍ മാഡ്രിഡിന് സ്പാനിഷ് ചാമ്പ്യന്‍ പട്ടം ലഭിച്ചു,. ഇത് 33 ാം തവണയാണ് റയല്‍ മാഡ്രിഡ് സ്പാനിഷ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നത്.


നാലു വര്‍ഷത്തെ ഇട വേളയ്ക്കു ശേഷമാണ് റയലിന് ലാലിഗ കപ്പില്‍ മുത്തമിടാന്‍ സാധിക്കുന്നത്. മലാഗയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.


നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.


റയലിന്റെ പരാജയമായിരുന്നു ബാഴ്‌സയുടെ മനസില്‍. രണ്ടു വര്‍ഷമായി സ്പാനിഷ് ചാമ്പ്യന്‍മാരായി വിലസിയിരുന്ന ബാഴ്‌സയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് റയാല്‍ വിജയം നേടിയത്.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സിമയുമാണ് റയലിനായി ഗോള്‍ നേടിയത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ