General News

തിരുവനന്തപുരത്ത് തെരുവനായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Mon, May 22, 2017

Arabianewspaper 204
തിരുവനന്തപുരത്ത് തെരുവനായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവു നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു, ഇന്നലെ രാത്രിയാണ് ജോസ്‌ക്ലീന്‍ (45) എന്ന മത്സ്യത്തൊഴിലാളിക്ക് കടിയേറ്റത്.


സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും വഴിതടയല്‍ സമരം നടത്തി.


നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടാന്‍ ജോസ് ക്ലീന്‍ കടലില്‍ ചാടിയെങ്കിലും നായകള്‍ കടി തുടര്‍ന്നു. മുഖത്തും കയ്യിലും കാലിലും കടിയേറ്റു.


ഏതാണ്ട് അമ്പതോളം വരുന്ന നായ്ക്കളാണ് ഇയാളെ ആക്രമിച്ചത് രാത്രി ആഹാരം കഴിച്ച ശേഷം ജോസ്‌ക്ലീന്‍ കടല്‍ത്തീരത്ത് കാറ്റു കൊള്ളനായി ഇറങ്ങിയപ്പോഴാണ് നായക്കൂട്ടം ആക്രമിച്ചത്.


രക്തം വാര്‍ന്ന നിലയില്‍ ജോസ്‌ക്ലീനിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വയോധികയായ വീട്ടമ്മയെ നായക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.


തെരുവു നായ ശല്യം ഇല്ലാതാക്കാന്‍ ഇതേവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

Tags : Stray Dog 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ