General News

ഒരു റണ്‍ വിജയം, മുംബൈക്ക് കീരീടം

Mon, May 22, 2017

Arabianewspaper 302
ഒരു റണ്‍ വിജയം, മുംബൈക്ക് കീരീടം

ഐപിഎല്‍ പത്താം സീസണില്‍ ചാമ്പ്യന്‍മാരായി മുംബൈ പുതിയ ചരിത്രമെഴുതി. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം ചൂടുന്ന ടീമെന്ന ബഹുമതി മൂന്നാം തവണയും കപ്പുയുര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന് അവകാശപ്പെട്ടതായി.


ഹൈദരബാദില്‍ നടന്ന മത്സരത്തില്‍ പൂനെ സൂപ്പര്‍ ജെയന്‍സിനെ ഒരു റണ്ണിനാണ് മുംബൈ പരാജയപ്പെടുത്തിയ്ത. അവസാന പന്തില്‍ 11റണ്‍ വേണ്ടിയിരുന്ന പൂനെയ്ക്ക് അവസാന പന്തുവരെ പൊരുതാനായെങ്കിലും ഭാഗ്യം മുംബൈയ്ക്ക് ഒപ്പമായിരുന്നു.


മിച്ചല്‍ ജോണ്‍സണാണ് അവസാന ഓവറില്‍ പന്തുമായി എത്തിയത്. അത്യന്തം നാടകീയത നിറഞ്ഞ നിമിഷങ്ങളായിരുന്നു. പൂനെയുടെ നായകന്‍ സ്മിത്തായിരുന്നു ഒരറ്റത്ത് മറുവശത്ത് മനോജ് തിവാരിയും ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് തിവാരി തങ്ങളുടെ ലക്ഷ്യം എന്തെന്ന് കാട്ടിക്കൊടുത്തു. പക്ഷേ, രണ്ടാമത്തെ പന്തില്‍ തിവാരി പുറത്ത്. മിച്ചല്‍ ജോണ്‍സന്റെ പരിചയ സമ്പന്നത മുംബൈയ്ക്ക് മുതല്‍ക്കൂട്ടായ നിമിഷം.


ഡാനിയല്‍ ക്രിസ്റ്റിന്‍ ബാറ്റേന്തിയെത്തി. മറുവശത്ത് സ്മിത്ത് പന്ത് നേരിട്ടു. സ്മിത്തും പുറത്ത്. അമ്പാട്ടി റായിഡുവമാണ് ക്യാച്ചെടുത്തത്. ഇതോടെ നില പരുങ്ങലിലായ പൂനെയ്ക്കു വേണ്ടി പതിനേഴുകാരനായ വാഷിംഗ്ടണ്‍ സുന്ദര്‍ എത്തി. ബൈയിലുടെ ഒരു റണ്‍. അടുത്ത പന്തില്‍ ക്രിസ്റ്റിന്‍ ഉയര്‍ത്തിയടിച്ച പന്ത് ഹാര്‍ദിക് ഡ്രോപ്പ് ചെയ്തു. അവസാന പന്തില്‍ നാല്‍ റണ്‍ വിജയിക്കാന്‍ വേണ്ടിയിരുന്നു. മിച്ചല്‍ ജോണ്‍സന്റെ പന്ത് ഉയര്‍ത്തിയടിച്ച ക്രിസ്റ്റ്യന്‍ രണ്ടു റണ്‍ ഓടിയെടുത്തു.


മത്സരം ടൈ ആകുമെന്ന് തോന്നിച്ച വേളയില്‍ ക്രിസ്റ്റ്യന്‍ റണ്ണൗട്ടായി. മുംബൈ ഒരു റണ്ണിന് വിജയിച്ചു ചാമ്പ്യന്‍ പട്ടവും കിട്ടി,.


നേരത്തെ. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗില്‍ പരാജയപ്പെട്ടിരുന്നു. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സു മാത്രമാണ് മുംബൈക്ക് നേടാന്‍ കഴിഞ്ഞത്.


സിമണ്‍സ് (3), പാര്‍ത്ഥിവ് പട്ടേല്‍ (4) എന്നിവര്‍ തുടക്കത്തിലെ പോയി. അമ്പാട്ടി റായിഡു (15 പന്തില്‍ 12), നായകന്‍ രോഹിത് ശര്‍മ ( 22 പന്തില്‍ 24) എന്നിവര്‍ക്കൊപ്പം ക്രുനാല്‍ പാണ്ഡ്യ നേടിയ 38 പന്തിലെ 47 മുംബൈയുടെ നട്ടെല്ലായി.


കൂറ്റന്‍ അടികളിലൂടെ റണ്‍ ഉയര്‍ത്താനുള്ള പൊള്ളാര്‍ഡിന്റെ (3 പന്തില്‍ 7) ഫലം കണ്ടില്ല. ഹാര്‍ദിക് പാണ്ഡ്യെ (9 പന്തില്‍ 10) മിച്ചല്‍ ജോണ്‍സണ്‍ ( 14 പന്തില്‍ 13) എന്നിവരും അവസാന പന്തുകളില്‍ മികവ് കാട്ടി.


ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരുമെന്ന് കരുതിയ പൂനെയുടെ തുടക്കം ഗംഭീരമായിരുന്നു. 38 പന്തില്‍ 44 നേടിയ രഹാനെയാണ് പൂനെയുടെ പ്രതീക്ഷ കാത്തത്. എന്നാല്‍ രാഹുല്‍ ത്രിപാഠി ( 8 പന്തില്‍ 3) നിരാശപ്പെടുത്തി. നായകന്‍ സ്റ്റീവ് സ്മിത്ത് നടത്തിയ ധീരോചിത പ്രകടനം പൂനെയ്ക്ക് അവസാന ഓവര്‍ വരെ പ്രതീക്ഷ നല്‍കി. 50 പന്തില്‍ രണ്ട് സിക്‌സറും രണ്ടു ബൗണ്ടറികളും സ്മിത്ത് നേടി.


വിക്കറ്റ് കീപ്പറും പരിചയ സമ്പന്നനുമായ എം എസ് ധോണി ( 13 പന്തില്‍ 10) നിരാശപ്പെടുത്തിയത് പൂനെയ്ക്ക തിരിച്ചടിയായി. 26 പന്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തുകയും അവസാന ഓവറില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത മിച്ചല്‍ ജോണ്‍സനാണ് മുംബൈയെ യഥാര്‍ത്ഥത്തില്‍ വിജയിപ്പിച്ച് ചാമ്പ്യന്‍മാരാക്കിയത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ